• Home
  • News
  • എയർ ഇന്ത്യയിൽ അവസരം; അപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ

എയർ ഇന്ത്യയിൽ അവസരം; അപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ ജോലിയ്ക്ക് അവസരം എന്ന തരത്തില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ വ്യാജമാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍. ട്വിറ്ററിലൂടെയാണ് ഇത്തരം തട്ടിപ്പുകാരെ സൂക്ഷിക്കുക എന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ഇത്തരത്തിലുള്ള വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങളില്‍ നിന്നും സൂക്ഷിക്കണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ പേര്, ലോഗോ, ലെറ്റര്‍ എന്നിവ ഉപയോഗിച്ച് ജോലി വാഗ്ദാനം ചെയ്യുന്നതായി പരസ്യങ്ങല്‍ നല്‍കുന്നുണ്ട്. നിയമ വിരുദ്ധമായി വ്യാജന്മാരാണ് ഇത്തരത്തില്‍ കമ്പനിയുടെ പേര് ദുരുപയോഗം ചെയ്യുന്നത്. 

എയര്‍ ഇന്ത്യ റിക്രൂട്ട്‌മെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട പരസ്യം മുഖ്യധാര മാധ്യമങ്ങളിലോ അല്ലെങ്കില്‍ കമ്പനിയുടെ ഒദ്യോഗിക വെബ്‌സൈറ്റിലോ ആയിരിക്കും നല്‍കുകയെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം തട്ടിപ്പുകളിലൂടെ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കമ്പനി ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All