• Home
  • News
  • പ്രവാസികളുടെ പ്രവേശനം ഓഗസ്റ്റ് 1 മുതൽ കൂ​ടു​ത​ൽ യാത്രക്കാരെ സ്വീ​ക​രി​ക്കാ​ൻ ഒരു

പ്രവാസികളുടെ പ്രവേശനം ഓഗസ്റ്റ് 1 മുതൽ കൂ​ടു​ത​ൽ യാത്രക്കാരെ സ്വീ​ക​രി​ക്കാ​ൻ ഒരുങ്ങി കുവൈത്ത് വി​മാ​ന​ത്താ​വ​ളം

കു​വൈ​ത്ത്​ സി​റ്റി : പെരുന്നാൾ അവധി ദിനങ്ങൾ ആഗതമായതോടെ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ഒ​രു​ക്ക​ത്തി​ൽ. അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച്​ യാ​ത്ര​ക്കാ​രും വി​മാ​ന സ​ർ​വി​സു​ക​ളും വ​ർ​ധി​ച്ച​തോ​ടെ മാ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷം വി​മാ​ന​ത്താ​വ​ളത്തിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട് . ഈ കാലയളവിൽ 420ഒാ​ളം സ​ർ​വി​സു​ക​ളാ​ണ്​ ഷെ​ഡ്യൂ​ൾ ചെ​യ്​​തി​ട്ടു​ള്ള​ത്.യാത്രക്കാരിൽ ഭൂരിഭാഗവും വി​ദേ​ശ​ത്ത്​ അ​വ​ധി ആഘോ​ഷി​ക്കാ​ൻ പോ​കു​ന്ന സ്വദേശികളാണ് അവധി ദിനങ്ങളിൽ 1,20,000 യാ​ത്ര​ക്കാ​ർ രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​പോ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ച​തോടെ ​ വിമാനത്താവളം വഴിയുള്ള പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ പ​രി​ധി 3500ൽ​നി​ന്ന്​ 5000 ആ​ക്കി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഒ​രു ദി​വ​സം 67 വി​മാ​ന​ങ്ങ​ൾ​ക്ക്​ സർവീസുകൾ നടത്താനും അനുമതിയുണ്ട് . . ആ​രോ​ഗ്യ​സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യി യാ​ത്ര​ക്കാ​രെ അനുവദിക്കാനും തി​ര​ക്ക്​ നി​യ​ന്ത്രി​ക്കാ​നുമായി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി വ്യോ​മ​യാ​ന അധികൃതർ വ്യക്തമാക്കി ..അതേ സമയം ആ​ഗ​സ്​​റ്റ്​ ഒ​ന്നു​ മുതൽ പ്രവാസികൾക്ക് കുവൈത്തിലേക്ക് വരാൻ അനുമതിയുണ്ട് . കു​വൈ​ത്തി​ൽ സാ​ധു​വാ​യ ഇഖാമയും അം​ഗീ​ക​രി​ച്ച വാ​ക്​​സി​ൻ ര​ണ്ട്​ ഡോ​സ്​ എ​ടു​ത്തി​രി​ക്ക​ണം എന്നീ ​ നി​ബ​ന്ധ​ന​കൾ മാത്രമാണ് യാത്രക്കാർക്ക് ഉണ്ടാവുക.വിദേശികളുടെ വരവ് ആരംഭിക്കുന്നതോടെ ​ വി​മാ​ന സ​ർ​വി​സു​ക​ളു​ടെ എ​ണ്ണ​വും യാ​ത്ര​ക്കാ​രു​ടെ പ​രി​ധി​യും ഉ​യ​ർ​ത്തി​യേ​ക്കും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All