• Home
  • News
  • ര​ണ്ടാം​ഘ​ട്ട വാ​ക്സി​നേ​ഷ​ൻ തീ​യ​തി: മാ​റ്റാ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ര​ണ്ടാം​ഘ​ട്ട വാ​ക്സി​നേ​ഷ​ൻ തീ​യ​തി: മാ​റ്റാ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

യാം​ബു: സൗ​ദി​യി​ൽ വാ​ക്സി​നേ​ഷ​ൻ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ൻ ഊ​ർ​ജി​ത ന​ട​പ​ടി​ക​ളു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. അ​ത്യാ​ധു​നി​ക വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചും കു​ത്തി​വെ​പ്പ് എ​ടു​ക്കേ​ണ്ട​തി​‍െൻറ അ​നി​വാ​ര്യ​ത സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ച്ചു​മു​ള്ള കാ​മ്പ​യി​ന്​ മ​ന്ത്രാ​ല​യം തു​ട​ക്കം​കു​റി​ച്ചു. സി​ഹ​ത്തി ആ​പ്​ വ​ഴി കു​ത്തി​വെ​പ്പി​നു​ള്ള ബു​ക്കി​ങ്ങി​ന് തി​ര​ക്കേ​റി. ആ​ദ്യ ഡോ​സ് എ​ടു​ത്ത് ആ​വ​ശ്യ​മാ​യ ഇ​ട​വേ​ള​ക്കു​ശേ​ഷ​മു​ള്ള ര​ണ്ടാം ഡോ​സി​ന് കാ​ത്തി​രി​ക്കു​ന്ന​വ​ർ ഏ​റെ​യാ​ണ്. ര​ണ്ടാം ഡോ​സി​നു​ള്ള തീ​യ​തി ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റ്റാ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
കു​ത്തി​വെ​പ്പി​നു​ള്ള ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കാ​ൻ സി​ഹ​ത്തി വ​ഴി നേ​ര​ത്തേ ന​ൽ​കി​യ തീ​യ​തി​യി​ൽ മാ​റ്റാ​ൻ ക​ഴി​യു​മോ എ​ന്ന ട്വി​റ്റ​റി​ലെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. സി​ഹ​ത്തി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് 937 ടോ​ൾ​ഫ്രീ ന​മ്പ​ർ വ​ഴി ബ​ന്ധ​പ്പെ​ടാ​മെ​ന്നും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഫൈ​സ​ർ വാ​ക്സി​ൻ ആ​ദ്യ ഡോ​സ് എ​ടു​ത്ത​വ​ർ​ക്ക് മൂ​ന്ന് മു​ത​ൽ ആ​റ് ആ​ഴ്ച വ​രെ​യു​ള്ള കാ​ല​യ​ള​വി​നു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കാ​മെ​ന്ന് നേ​ര​ത്തേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​സ്ട്ര​സെ​ന​ക വാ​ക്സി​ൻ ആ​ദ്യ ഡോ​സ് എ​ടു​ത്ത​വ​ർ​ക്ക് എ​ട്ടു മു​ത​ൽ 12 ആ​ഴ്ച വ​രെ​യാ​ണ് ര​ണ്ടാം ഡോ​സി​നു​ള്ള ഇ​ട​വേ​ള വേ​ണ്ട​തെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.  
ഫൈ​സ​ർ വാ​ക്സി​ൻ 16 വ​യ​സ്സു​മു​ത​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ര​ണ്ടു ഡോ​സും സ്വീ​ക​രി​ക്കാ​മെ​ന്നും വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ പ്രാ​യം 18 വ​യ​സ്സാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ ക​ൺ​സ​ൽ​ട്ടേ​ഷ​നു​ക​ൾ ന​ൽ​കാ​നും ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിന്റെ 'ഹെ​ൽ​ത്ത് 937'എ​ന്ന ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All