യുഎഇ;ലേബർ ക്യാമ്പുകളിൽ സുരക്ഷാ പരിശോധന ശക്തമാക്കി..
യുഎഇ: രാജ്യത്തെ ലേബർ ക്യാമ്പുകളിൽ സുരക്ഷാ പരിശോധന ശക്തമാക്കി മാനവ വിഭവ ശേഷി എമിററ്റൈസേഷൻ മന്ത്രാലയം. കഴിഞ്ഞ മൂന്നാഴ്ചക്കിടെ നടത്തിയ പരിശോധനകളിൽ വിവിധ ലേബർ ക്യാമ്പുകളിലായി 352 നിയമലംഘനങ്ങൾ കണ്ടെത്തി. എയർ കണ്ടീഷൻറെയും വെൻറിലേഷൻറെയും അപര്യാപ്തത, തീപിടിക്കുന്ന വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിലെ വീഴ്ച, ശുചിത്വമില്ലായ്മ, താമസസ്ഥലത്തെ വൃത്തിയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.