• Home
  • News
  • ഊർജ്ജം കുറവാണോ നിങ്ങൾക്ക് ? എങ്കിൽ ഊർജ്ജം പെട്ടെന്ന് ലഭിക്കാന്‍ സഹായിക്കുന്ന പത്

ഊർജ്ജം കുറവാണോ നിങ്ങൾക്ക് ? എങ്കിൽ ഊർജ്ജം പെട്ടെന്ന് ലഭിക്കാന്‍ സഹായിക്കുന്ന പത്ത് ഭക്ഷണങ്ങള്‍ ഇതാ...

എപ്പോഴും ക്ഷീണവും, ഒട്ടും എനര്‍ജിയില്ലെന്നും തോന്നുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചിലപ്പോള്‍ ഭക്ഷണത്തിലൂടെ കൃത്യമായ ഊർജ്ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. അത്തരക്കാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഊർജ്ജം നൽകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. വാഴപ്പഴം 

കാര്‍ബോഹൈട്രേറ്റിന്‍റെ മികച്ച ഉറവിടമായ വാഴപ്പഴം കഴിക്കുന്നത് ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. 

2. മുട്ട 

പ്രോട്ടീനും അമിനോ ആസിഡും ധാരാളം അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. 

3. ഈന്തപ്പഴം 

വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും ശരീരത്തിന് വേണ്ട എന്‍ര്‍ജി ലഭിക്കാന്‍ സഹായിക്കും. 

4.  കറുത്ത ഉണക്കമുന്തിരി 

കറുത്ത ഉണക്കമുന്തിരിയിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകൾ അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്നുള്ള ഊർജ്ജം നൽകാന്‍ സഹായിക്കുന്നു. കൂടാതെ ഉണക്കമുന്തിരിയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ചയെ തടയാനും അതുമൂലമുള്ള ക്ഷീണത്തെ അകറ്റാനും സഹായിക്കും. 

5. നട്സ്  

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അയേണും ഫൈബറും മറ്റ് വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും  അടങ്ങിയ നട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം  ലഭിക്കാന്‍ സഹായിക്കും. ഇതിനായി ബദാം, വാള്‍നട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

6. പയറുവര്‍ഗങ്ങള്‍

പ്രോട്ടീനും അയേണും വിറ്റാമിനുകളായ ബി, സി, ഇ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. 

7. ചിയാ വിത്തുകള്‍

 പ്രോട്ടീനും ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയാ വിത്തുകള്‍ കഴിക്കുന്നതും ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. 

8. തൈര്

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും അടങ്ങിയ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. 

9. ഓട്സ് 

കാര്‍ബോഹൈട്രേറ്റും ഫൈബറുമുള്ള ഓട്സും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. 

10. ഡാര്‍ക്ക് ചോക്ലേറ്റ് 

കഫൈന്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും എന്‍ര്‍ജി നല്‍കും. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All