യുഎഇയിൽ മരിച്ചയാളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്
യുഎഇ: മരിച്ചയാളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി ദുബൈ പൊലീസ് . പുരുഷൻറെ മൃതദേഹം അൽഖൂസ് വ്യവസായ മേഖല 2 ലാണ് കണ്ടെത്തിയത്. ഫോട്ടോയിൽ കാണുന്നയാളെ തിരിച്ചറിയുന്നവർ ബർദുബൈ സ്റ്റേഷനിലോ 901 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു. ഇയാളെ തിരിച്ചറിയാനുള്ള രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം അറിയുന്നതിന് മൃതദേഹം ഫോറൻസിക് ആൻഡ് ക്രിമിനളോജി വകുപ്പിന് കൈമാറിയതായും പൊലീസ് വ്യക്തമാക്കി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.