• Home
  • News
  • ഡെലിവറി ജീവനക്കാരന്‍റെ ബൈക്ക് മോഷ്ടിച്ചു; പ്രതിയെ നാടുകടത്താൻ യുഎഇ

ഡെലിവറി ജീവനക്കാരന്‍റെ ബൈക്ക് മോഷ്ടിച്ചു; പ്രതിയെ നാടുകടത്താൻ യുഎഇ

ദുബായ് ∙ ബൈക്ക് മോഷ്ടിച്ചു മറിച്ചു വിറ്റ കേസിൽ പ്രതിക്ക് ഒരു മാസം തടവും നാടുകടത്തലും പിഴയും ശിക്ഷ . 7000 ദിർഹം വിലയുള്ള ബൈക്ക് മോഷ്ടിച്ച ശേഷം 650 ദിർഹത്തിന്  വിൽക്കുകയായിരുന്നു. ഫൂഡ് ഡെലിവറി കമ്പനിയായ 'തലബാത്തിന്റെ ' ഉടമസ്ഥതയിലുള്ള ബൈക്ക് ആണ് മോഷണം പോയത്. ദുബായ് മുറഖബാത്ത് മേഖലയിൽ ഭക്ഷണം നൽകാൻ ഡെലിവറി ജീവനക്കാരൻ പോയ തക്കത്തിനായിരുന്നു മോഷണം. തിരിച്ചെത്തിയപ്പോൾ ബൈക്ക് കാണാതെവന്ന ഡെലിവറി ബോയ് കമ്പനിയെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് സിഐഡി സംഘം പ്രതിയെ തിരിച്ചറിഞ്ഞത്. സെഷൻ കോടതി 7000 ദിർഹം നൽകാൻ പ്രതിയോട് നിർദേശിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All