ഹാഷിഷും മോര്‍ഫിനും ലഹരി ഗുളികകളുുമായി പ്രവാസി ഒമാനില്‍ പിടിയില്‍
മസ്കറ്റ്: ഒമാനില്‍ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസി അറസ്റ്റില്‍. മയക്കുമരുന്നും 2,700 സൈക്കോട്രോപിക് ഗുളികകളുമാണ് ഇയാളുടെ കൈവശം കണ്ടെത്തിയത്. ക്രിസ്റ്റല്‍ മെത്ത്, മോര്‍ഫിന്‍, ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്തത്. വടക്കന്‍ അല്‍ ബത്തിനാ പൊലീസിന്‍റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ വിഭാഗമാണ് മയക്കുമരുന്നുമായി പ്രവാസിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.