• Home
  • News
  • സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി

സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി

റിയാദിൽ സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പിലാക്കി. പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന്‍റെ (63) വധശിക്ഷയാണ് നടപ്പാക്കിയത്. യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.വ്യാഴാഴ്ച രാവിലെയാണ് റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുറഹ്മാന്‍റെ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊലപാതകം നടന്നയുടൻ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയിൽ ഇളവ് തേടി സുപ്രീംകോടതിയെയും റോയൽ കോർട്ടിനെയും സമീപിച്ചെങ്കിലും അപ്പീൽ തള്ളി ശരീഅ കോടതി വിധി ശരിവെച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All