ഹൈമയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് ഇന്ത്യക്കാർ മരിച്ചു
സലാല ∙ സലാല - മസ്‌കത്ത് റോഡില്‍ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ചൊവ്വാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ട്രെയ്‌ലര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിക്ക് പിന്നാലെ വാഹനങ്ങള്‍ക്കും തീപിടിച്ചു. നിസ്‌വയില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശികളാണ് മരണപ്പെട്ടത്.ഇവര്‍ സലാല സന്ദര്‍ശിച്ച് മടങ്ങിവരുന്നതിനിടെയാണ് ഹൈമയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രെയ്‌ലറുമായി ഇടിക്കുകയും കത്തുകയുമായിരുന്നു. പരുക്കേറ്റയാളെ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അധികൃതര്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.