• Home
  • News
  • പരിശോധന കർശനമാക്കി ഭരണകൂടം; കുവൈത്ത് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 65,000 പേർ

പരിശോധന കർശനമാക്കി ഭരണകൂടം; കുവൈത്ത് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 65,000 പേർ

കുവൈത്ത് സിറ്റി ∙ മൂന്നര മാസം നീണ്ട കുവൈത്ത് പൊതുമാപ്പ് 65,000 പേർ പ്രയോജനപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസം നിയമവിധേയമാക്കിയവരും രാജ്യം വിട്ടവരും ഇതിൽപെടും. രാജ്യത്തിന്റെ മാനുഷിക, ധാർമിക നിലപാടുകളുടെ ഭാഗമായി അനുവദിച്ച പൊതുമാപ്പ് നിയമലംഘകരായി കഴിയുന്ന ഒട്ടേറെ പേർക്കു പ്രയോജനം ചെയ്തതായാണ് കരുതുന്നതെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റസിഡൻസി ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അൽ അയൂബ് പറഞ്ഞു. പൊതുമാപ്പ് അവസാനിച്ച ശേഷം നിയമലംഘകർക്കായി നടത്തിയ തിരച്ചിലിൽ പിടിയിലായ 4650 പേരെ രേഖകൾ ശരിയാക്കി എത്രയും വേഗം നാടുകടത്തും. ഇങ്ങനെ തിരിച്ചയയ്ക്കുന്നവർക്ക് വീണ്ടും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടവർക്ക് തിരിച്ചുവരാൻ തടസ്സമില്ല. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ഊർജിതമാക്കി. വിദേശികളെ റിക്രൂട്ട് ചെയ്ത് രാജ്യത്ത് എത്തിച്ച് നിയമലംഘനം നടത്തുന്ന സ്പോൺസർമാർക്ക് എതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All