• Home
  • News
  • മങ്കിപോക്സ്: കുവൈത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ, നിരീക്ഷണത്തിലായിരുന്ന 6 കേസുകളും

മങ്കിപോക്സ്: കുവൈത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ, നിരീക്ഷണത്തിലായിരുന്ന 6 കേസുകളും നെഗറ്റീവ്

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ മങ്കിപോക്സ്   കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനമുള്ള സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പുതിയ പ്രോട്ടോകോൾ പുറത്തിറക്കി ആരോഗ്യമന്ത്രാലയം. രോഗ ബാധ സംശയിക്കപ്പെട്ടാൽ ചികിത്സിക്കുന്ന ഫിസിഷ്യൻ ഉടൻ തന്നെ അടുത്തുള്ള പ്രതിരോധ കേന്ദ്രത്തെ ഫോണിലൂടെ അറിയിക്കുകയും രേഖാമൂലമുള്ള റിപ്പോർട്ട് സമർപ്പിക്കുകയും വേണം.പ്രതിരോധ കേന്ദ്രത്തിലേക്ക് കേസ് റെഫർ ചെയ്യുമ്പോൾ ക്ലിനിക്കൽ ഡയഗ്നോസിസ് വിഭാഗത്തിൽ മങ്കിപോക്സ് സംശയിക്കപ്പെടുന്ന/സംഭവിക്കാവുന്ന/സ്ഥിരീകരിച്ച എന്ന് റെഫറൽ ഫോമിൽ സൂചിപ്പിക്കുകയും വേണം. പ്രതിരോധ കേന്ദ്രത്തിലെ പ്രിവന്‍റീവ് ഹെൽത്ത് ഫിസിഷ്യൻ പൊതുജനാരോഗ്യ സേവന മേധാവിയെയും പൊതു ജനാരോഗ്യമേധാവി, സാംക്രമിക രോഗ നിയന്ത്രണ വകുപ്പിലെ കോൺടാക്റ്റ് ഓഫിസർക്കും വിവരം കൈമാറണം. അന്തിമ ലബോറട്ടറി ഫലങ്ങൾ പകർച്ചവ്യാധി നിയന്ത്രണ വകുപ്പിലേക്ക് അയക്കാനുള്ള ചുമതല പ്രിവന്‍റീവ് ഹെൽത്ത് ഫിസിഷ്യനാണെന്നും മാർഗ്ഗനിർദേശത്തിൽ പറയുന്നു.അതേസമയം, ജഹ്‌റ, കാപിറ്റൽ ഗവർണറേറ്റുകളിൽ ഒന്ന് വീതവും ഒന്ന്, അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളിൽ രണ്ട് വീതവും കേസുകളിൽ മങ്കി പോക്സ് വൈറസ് ബാധ സംശയിച്ചിരുന്ന രോഗികളുടെ ലബോറട്ടറി പരിശോധനാ ഫലങ്ങൾ നെഗറ്റീവായി. അതിനാൽ നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All