• Home
  • News
  • സൗദിയിൽ അനധികൃത താമസം: ഒരാഴ്ചയ്ക്കിടെ പിടിയിലായത് 17,616 പേർ

സൗദിയിൽ അനധികൃത താമസം: ഒരാഴ്ചയ്ക്കിടെ പിടിയിലായത് 17,616 പേർ

റിയാദ് ∙ സൗദി അറേബ്യയിൽ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 17,616 അനധികൃത താമസക്കാർ പിടിയിലായി. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 883 ആണ്. ഇവരിൽ 41 ശതമാനം യെമൻ പൗരന്മാരും 58 ശതമാനം എത്യോപ്യൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്.നിയമലംഘകരെ കടത്തിവിടുകയും അഭയം നൽകുകയും ജോലിക്ക് നിയമിക്കുകയും ചെയ്ത 15 പേരെയും പിടികൂടി.  13,471 പുരുഷന്മാരും 1,071 സ്ത്രീകളും ഉൾപ്പെടെ ആകെ 14,542 പ്രവാസികൾ ശിക്ഷാ നടപടികളുടെ ഭാഗമായി നിലവിൽ വിവിധ ഘട്ടങ്ങളിലായി നിയമനടപടികൾക്ക് വിധേയരാകുകയാണ്. 5,926 നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിനായി അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് മാറ്റി. രാജ്യത്തിലേക്കുള്ള   അനധികൃത പ്രവേശനം, അവരെ  എത്തിക്കുക,  അഭയമോ മറ്റേതെങ്കിലും സഹായമോ സേവനമോ നൽകുന്ന  വ്യക്തികൾക്ക് 15 വർഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All