• Home
  • News
  • കാറിൻ്റെ ഇന്ധനം തീർന്ന് മരുഭൂമിയിൽ പെട്ടു: 4 ദിവസമായി വിവരമില്ല, പ്രവാസി ഇന്ത്യക

കാറിൻ്റെ ഇന്ധനം തീർന്ന് മരുഭൂമിയിൽ പെട്ടു: 4 ദിവസമായി വിവരമില്ല, പ്രവാസി ഇന്ത്യക്കാരനും സഹപ്രവർത്തകനും ദാരുണാന്ത്യം

യാത്രക്കിടെ കാറി​െൻറ ഇന്ധനം തീർന്ന്​ വിജനമായ മരുഭൂമിയിൽ നാല്​ ദിവസം കുടുങ്ങിയ​ രണ്ടുപേർ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫിന്​ സമീപം വിജന മരുഭൂമിയിൽ​ (റുബുൽ ഖാലി) കുടുങ്ങിയ തെലങ്കാന കരിംനഗർ സ്വദേശി ഷഹ്​സാദ്​ ഖാനും (27) സഹയാത്രികനുമാണ്​ നിർജ്ജലീകരണം മൂലം​​ മരിച്ചത്​.മൂന്ന് വർഷമായി സൗദിയിലെ ഒരു ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്ന ഷഹ്​സാദ്​ ഖാനും സഹപ്രവർത്തകനും ജോലിയുടെ ഭാഗമായുള്ള യാത്രക്കിടയിലാണ്​ മരുഭൂമിയിൽ കുടുങ്ങിയത്.ജി.പി.എസ് സിഗ്നൽ നഷ്ടപ്പെട്ടതിനാൽ കമ്പനിയുടെ ആളുകൾക്ക് ഇവരെ ലൊക്കറ്റ് ചെയ്യാൻ കഴിഞ്ഞില്ല. മൊബൈൽ ഫോണിെൻറ ബാറ്ററി ചാർജ് കഴിഞ്ഞതിനാൽ ഇ വർക്കും സഹായം തേടാൻ കഴിഞ്ഞില്ല. നാല് ദിവസമാണ് ലോകത്തെ ഏറ്റവും അപകടംപിടിച്ച 650 കിലോമീറ്റർ വിസ്​തൃതിയിൽ നീണ്ടുപരന്ന്​ കിടക്കുന്ന വിജന മരുഭൂമിയിൽ അകപ്പെട്ടത്​.ഇവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്​ചയാണ്​ കണ്ടെത്തിയത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All