• Home
  • News
  • ലോകത്തിലെ മഹത്തരമേറിയ സ്ഥലങ്ങളുടെ പട്ടികയിൽ ഒമാനിലെ ബാബ് അല്‍ സലാം മസ്ജിദും

ലോകത്തിലെ മഹത്തരമേറിയ സ്ഥലങ്ങളുടെ പട്ടികയിൽ ഒമാനിലെ ബാബ് അല്‍ സലാം മസ്ജിദും

മസ്‌കത്ത് ∙  ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട ലോകത്തിലെ മഹത്തരമേറിയ സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് ഒമാനിലെ ബാബ് അല്‍ സലാം മസ്ജിദ്. ടൈം മാഗസിന്‍റെ റിപ്പോര്‍ട്ടിലാണ് ഈ ‘ആര്‍ക്കിടെക്ചര്‍ വിസ്മയം’ നേടിയത്. വാസ്തുശില്‍പ വിസ്മയമായ മഹ്ബൂബ് ബിന്‍ അല്‍ റുഹൈല്‍ മസ്ജിദ് (ജാമിഅ് ബാബ് അല്‍ സലാം) സീബ് വിലായത്തിലെ മബേലയിലാണ് സ്ഥിതി ചെയ്യുന്നത്. കോണ്‍ക്രീറ്റിന്‍റെ ഉപയോഗം പരമാവധി കുറച്ചാണ് മസ്ജിദ് നിര്‍മിച്ചത്. മേല്‍ക്കൂര സ്ലാബ് ആകട്ടെ 30 ശതമാനം വരെ കനം കുറക്കുകയും ചെയ്തു. ന്യൂ നൗട്ടിലസ് ഇവോ എന്ന സാങ്കേതികവിദ്യയുടെ ഉപയോഗമാണ് ഇതിന് കാരണം.680 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മസ്ജിദിന് രണ്ട് ഭാഗങ്ങളാണുള്ളത്. കോണ്‍ ആകൃതിയിലുള്ള മിനാരവും പ്രധാന പ്രാര്‍ഥനാ ഹാളുമാണ് ഇവ. 26 മീറ്റര്‍ വിസ്താരത്തില്‍ വൃത്താകൃതിയില്‍ തുറസ്സായ ഇടമാണ് പ്രാര്‍ഥനക്ക് ഒരുക്കിയത്. വലിയ മേല്‍ക്കൂര സ്ലാബിന്‍റെ ഭാരം പരമാവധി കുറക്കണമെന്നാണ് മസ്ജിദ് അധികൃതര്‍ നിര്‍മാണ കമ്പനിയോട് ആവശ്യപ്പെട്ടത്. ഇതിനാല്‍ ന്യൂ നൗട്ടിലസ് ഇവോ എച്ച്40 എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. ഇതിന് നിരവധി പ്രയോജനങ്ങളുണ്ട്. ഈ സാങ്കേതികവിദ്യ കാരണം സ്ലാബിന്‍റെ കനം 30 ശതമാനത്തോളം കുറക്കാനായി. 60 സെന്‍റി മീറ്റര്‍ മാത്രം ഉയരമുള്ള 26 മീറ്റര്‍ സ്ഥലത്താണ് ഈ സ്ലാബുള്ളത്. പുനഃചംക്രമണം ചെയ്ത പ്ലാസ്റ്റിക് കവചങ്ങള്‍ ഉപയോഗിച്ചതിനാല്‍ കോണ്‍ക്രീറ്റിന്‍റെ ഉപയോഗം കുറക്കാനായി. ഇതിലൂടെ സുസ്ഥിരത വര്‍ധിപ്പിക്കാനും അരലക്ഷം കിലോ കാര്‍ബണ്‍ ഒഴിവാക്കാനും സാധിച്ചു. മസ്ജിദിന്‍റെ വൃത്താകൃതിയിലുള്ള തറക്ക് സൗകര്യപ്രദമാകുന്ന തരത്തിലാണ് ഇരുദിശകളിലേക്കുമുള്ള ഭാര വിന്യാസം. ഇറ്റലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോ പ്ലാസ്റ്റ് ആര്‍ക്കിടെക്ചര്‍ കമ്പനിയാണ് പുതുസാങ്കേതികവിദ്യയില്‍ നിര്‍മാണം നടത്തിയത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All