സൗദി: ബുറൈദയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം..
ബുറൈദ ∙ അല്‍ഖസീം, മദീന റോഡില്‍ ഉഖ്ലത്തുസ്സുഖൂറിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. കാര്‍, ചോളപ്പൊടിയുമായി വന്ന ട്രെയിലറിന് അടിയില്‍പ്പെടുകയും ട്രെയിലര്‍ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. ഹൈവേ പൊലീസും ട്രാഫിക് പൊലീസും സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റും നഗരസഭയും ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് മന്ത്രാലയ ശാഖയും രക്ഷാപ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.