• Home
  • News
  • ബീ ​സോ​ളാ​ർ പ​ദ്ധ​തി​യു​മാ​യി ഖ​ത്ത​ർ; സൗ​രോ​ർ​ജം ഇനി വീ​ട്ടി​ൽ..

ബീ ​സോ​ളാ​ർ പ​ദ്ധ​തി​യു​മാ​യി ഖ​ത്ത​ർ; സൗ​രോ​ർ​ജം ഇനി വീ​ട്ടി​ൽ..

ദോ​ഹ: വൈ​ദ്യു​തി സ്വ​ന്ത​മാ​യി ഉ​ൽ​പാ​ദി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കാ​നും, അ​ധി​ക വൈ​ദ്യു​തി സ​ർ​ക്കാ​ർ ഗ്രി​ഡി​ലേ​ക്ക് കൈ​മാ​റാ​നു​മു​ള്ള പ​ദ്ധ​തി​യു​മാ​യി ഖ​ത്ത​റി​ന്റെ പൊ​തു ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ കോ​ർ​പ​റേ​ഷ​നാ​യ ‘ക​ഹ്റാ​മ’​യു​ടെ ബീ ​സോ​ളാ​ർ. സ്വ​ന്തം വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യി​ലും തോ​ട്ട​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും ഫാ​ക്ട​റി​ക​ളി​ലും സോ​ളാ​ർ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ച്ച് ​സൗ​രോ​ർ​ജം ഉ​ൽ​പാ​ദി​പ്പി​ച്ച് വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ വി​പ്ല​വ​ക​ര​മാ​യ ചു​വ​ടു​വെ​പ്പു​മാ​യാ​ണ് ‘ക​ഹ്റാ​മ’ ബീ ​സോ​ളാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.രാ​ജ്യ​ത്തെ പു​ന​രു​​പ​യോ​ഗ ഊ​ർ​ജ മാ​ർ​ഗ​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യെ​ന്ന ഖ​ത്ത​ർ ദേ​ശീ​യ പു​ന​രു​പ​യോ​ഗ ഊ​ർ​ജ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ളെ​യും സൗ​രോ​ർ​ജ പാ​ട​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന ‘ബീ ​സോ​ളാ​ർ’ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തു​വ​ഴി, സൗ​രോ​ർ​ജ നി​ർ​മാ​ണ​വും ഉ​പ​യോ​ഗ​വും മാ​ത്ര​മ​ല്ല, അ​ധി​ക ഊ​ർ​ജം ഗ്രി​ഡി​ലേ​ക്ക് കൈ​മാ​റാ​നും, അ​തു​വ​ഴി ത​ങ്ങ​ളു​ടെ വൈ​ദ്യു​തി ബി​ൽ കു​റ​ക്കാ​നും സാ​ധി​ക്കും. കേ​ര​ളം ഉ​ൾ​പ്പെ​ടെ ന​ട​പ്പാ​ക്കു​ന്ന ഓ​ണ്‍ ഗ്രി​ഡ് സോ​ളാ​ര്‍ പ​ദ്ധ​തി​ക്ക് സ​മാ​ന​മാ​യാ​ണ് ബീ ​സോ​ളാ​ര്‍ പ്രോ​ജ​ക്ടും ന​ട​പ്പാ​ക്കു​ന്ന​ത്. ഖ​ത്ത​ര്‍ ദേ​ശീ​യ വി​ഷ​ന്‍ 2030 യു​ടെ ഭാ​ഗ​മാ​യാ​ണ് പു​ന​രു​പ​യോ​ഗ ഊ​ര്‍ജ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. ഇ​തു​വ​ഴി കാ​ര്‍ബ​ണ്‍ വാ​ത​ക​ങ്ങ​ള്‍ പു​റ​ന്ത​ള്ളു​ന്ന​ത് ഗ​ണ്യ​മാ​യി കു​റ​ക്കാ​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നും ക​ഴി​യും. ക​ഹ്റാ​മ​യു​ടെ സോ​ളാ​ർ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ങ്ങ​ളു​ടെ മേ​ൽ​ക്കൂ​ര​ക​ളി​ൽ സ്ഥാ​പി​ച്ച് വൈ​ദ്യു​തി നി​ർ​മി​ക്കു​ക​യാ​ണ് ആ​ദ്യ ഘ​ട്ടം. ഈ ​സൗ​രോ​ർ​ജം സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ശേ​ഷം, മി​ച്ച​മു​ള്ള​ത് പൊ​തു ഗ്രി​ഡി​ലേ​ക്ക് കൈ​മാ​റും. ക​ഹ്റാ​മ​യു​ടെ ബൈ ​ഡ​യ​റ​ക്ഷ​ന​ൽ മീ​റ്റ​ർ ഗ്രി​ഡി​ലേ​ക്ക് കൈ​മാ​റു​ന്ന വൈ​ദ്യു​തി​യു​ടെ അ​ള​​വ് എ​ടു​ക്കു​ക​യും, ഉ​പ​ഭോ​ക്താ​വ് പൊ​തു ഗ്രി​ഡി​ൽ​നി​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ ബി​ല്ലി​ൽ ഈ ​തു​ക കു​റ​ക്കു​ക​യും ചെ​യ്യും. നി​ല​വി​ല്‍ ഖ​ത്ത​റി​ല്‍ വ​ന്‍കി​ട സോ​ളാ​ര്‍ പ​ദ്ധ​തി​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. 10 സ്ക്വ​യ​ര്‍ കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ലു​ള്ള അ​ൽ ഖ​ര്‍സാ പോ​ലു​ള്ള വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളാ​ണി​ത്. നി​ല​വി​ല്‍ ഖ​ത്ത​റി​ലെ ഊ​ര്‍ജ ഉ​ല്‍പാ​ദ​ന​ത്തി​ല്‍ അ​ഞ്ചു ശ​ത​മാ​ന​മാ​ണ് പു​ന​രു​പ​യോ​ഗ സ്രോ​ത​സ്സു​ക​ളി​ല്‍ നി​ന്നു​ള്ള​ത്. ഇ​ത് 18 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ത്തു​ക​യാ​ണ് ല​ക്ഷ്യം. വൈ​ദ്യു​തോ​ൽ​പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​യു​ള്ള രാ​ജ്യ​മാ​ണ് ഖ​ത്ത​ര്‍.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All