• Home
  • News
  • ഷാർജയിൽ മാർബിൾ കല്ലുകൾക്കുള്ളിൽ മയക്കുമരുന്ന് കടത്താൻ ശ്രമി ക്കുന്നതിനടയിൽ മൂന്ന

ഷാർജയിൽ മാർബിൾ കല്ലുകൾക്കുള്ളിൽ മയക്കുമരുന്ന് കടത്താൻ ശ്രമി ക്കുന്നതിനടയിൽ മൂന്നംഗ സംഘം പിടിയിൽ

യുഎഇ: മാർബിൾ കല്ലുകൾക്കുള്ളിൽ മയക്കുമരുന്ന് കടത്താൻ പദ്ധതിയിട്ട മൂന്നംഗ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.ഏഷ്യൻ പൗരൻമാരായ പ്രതികൾ, 226 കിലോയിലധികം ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, മയക്കുമരുന്ന് എന്നിവ മാർബിൾ കല്ലുകൾക്കുള്ളിലൂടെ കടത്തിക്കൊണ്ടുവന്ന് രാജ്യത്തിനകത്ത് പ്രചരിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി പദ്ധതിയിട്ടിരുന്നു. രാജ്യത്തിന് പുറത്തുള്ള ഡീലർമാരിൽ നിന്നാണ് ഈ മൂന്ന് പ്രതികളെയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.അതനുസരിച്ച്, ഈ സംഘാംഗങ്ങളെ കണ്ടെത്താനും അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും പ്രാദേശിക, അന്തർദേശീയ മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലകളുമായുള്ള ബന്ധം നിർണ്ണയിക്കാനും ആൻ്റി നാർക്കോട്ടിക് വിഭാഗം ഫീൽഡ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.പിന്നീട് പോലീസിൻ്റെ കണ്ണുവെട്ടിക്കാനുള്ള ശ്രമത്തിൽ രാജ്യത്തെ തുറമുഖങ്ങളിലേക്ക് അയച്ച മാർബിൾ സ്ലാബുകൾക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All