ലോകകപ്പ് ജേതാക്കള്‍ക്ക് വമ്പന്‍ സമ്മാനത്തുക
ല
ണ്ടന്‍: ഏകദിന ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് ഐസിസിയുടെ വമ്പൻ സമ്മാനത്തുക. ജേതാക്കള്‍ക്ക് നാല് മില്യണ്‍ യു എസ് ഡോളറാണ് സമ്മാനത്തുക. ലോകകപ്പ് ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. കഴിഞ്ഞ തവണ ചാമ്പ്യന്‍ ടീമിന് 3.75 മില്യണ്‍ യുഎസ് ഡോളറായിരുന്നു സമ്മാനത്തുകയായി ലഭിച്ചത്.റണ്‍അപ്പ് ആകുന്ന ടീമിന് രണ്ട് മില്യണ്‍ യുഎസ് ഡോളറും സമ്മാനത്തുകയായി ലഭിക്കും. സെമി ഫൈനലില്‍ തോല്‍ക്കുന്ന രണ്ട് ടീമിനും സന്തോഷിക്കാനേറെയുണ്ട്. 800,000 യുഎസ് ഡോളറാണ് ലഭിക്കുക. ലീഗ് മത്സരങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് 40,000 യുഎസ് ഡോളര്‍ വീതവും കീശയിലാകും. എന്നാല്‍ കഴിഞ്ഞ ലോകകപ്പിലെ പോലെ തന്നെ ആകെ സമ്മാനത്തുക 10 മില്യണ്‍ യുഎസ് ഡോളറായി തുടരും.