• Home
  • Sports
  • കേരളം ദേശീയ കൗമാര കായികമേളയിൽ കിരീടമുയർത്തി

കേരളം ദേശീയ കൗമാര കായികമേളയിൽ കിരീടമുയർത്തി

ന്യൂഡൽഹി: ഉശിരോടെ പോരാടി കേരളം ദേശീയ കൗമാര കായികമേളയിൽ കിരീടമുയർത്തി. 115 പോയിന്റുകളോടെയാണ‌് ദേശീയ സ‌്കൂൾ ജൂനിയർ അത‌്‌ലറ്റിക‌്സിൽ കേരളം 20–-ാം തവണയും ചാമ്പ്യൻമാരായത‌്. 109 പോയിന്റുമായി തമിഴ‌്നാട‌് രണ്ടാമതെത്തി.അവസാനദിനം റിലേയിൽ ഉൾപ്പെടെ മൂന്നു സ്വർണവും ഒരു വെള്ളിയും നാല‌ു വെങ്കലവുമാണ‌് കേരളം അക്കൗണ്ടിലാക്കിയത‌്. അഞ്ച‌ു സ്വർണവും എട്ട‌ു വെള്ളിയും അഞ്ച‌ു വെങ്കലവുമുൾപ്പെടെ 18 മെഡലാണ‌് ആകെ സമ്പാദ്യം.103 പോയിന്റ‌് നേടിയ ഹരിയാനയാണ‌് മൂന്നാമത‌്. പെൺകരുത്തിൽ നേടിയ 75.5 പോയിന്റോടെയാണ‌് കേരളം 115 പോയിന്റ‌്നേടി ഒന്നാമതെത്തിയത‌്. ആൺകുട്ടികളുടെ വിഭാഗത്തിൽ 39.5 പോയിന്റുമായി കേരളം അഞ്ചാമതാണ‌്. പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാമതുള്ള മഹാരാഷ്ട്രയ‌്ക്ക‌് 65 പോയിന്റ്. തമിഴ്നാട് 54.5 പോയിന്റോടെ മൂന്നാമതാണ‌്. ആൺകുട്ടികളുടെ വിഭാഗത്തിൽ ഹരിയാനയാണ് ഒന്നാമത്–- 62 പോയിന്റ്. ഡൽഹി 57 പോയിന്റോടെ രണ്ടാമതും തമിഴ്നാട് 54.5 പോയിന്റോടെ മൂന്നാമതും.

Recent Updates

Related News