ഖത്തർ ഏഷ്യൻകപ്പ് ഫുട്ബാൾ ടൂർണമെൻറ് ഫൈനലിൽ
അബൂദാബി: യു.എ.ഇയെ ഏകപക്ഷീയമായ നാല് ഗോളിന് തകർത്ത് ഖത്തർ ഏഷ്യൻകപ്പ് ഫുട്ബാൾ ടൂർണമെൻറ് ഫൈനലിൽ. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഖത്തർ ജപ്പാനെ നേരിടും.22ാം മിനിട്ടിൽ ബൗലേം ഗൗക്കിയാണ് ഖത്തറിെൻറ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. 15 മിനിട്ടിന് ശേഷം അൽമോസ് അലി ഖത്തറിനായി രണ്ടാം ഗോളും കുറിച്ചു.80ാം മിനിട്ടിൽ ഹസൻ അൽ ഹൈദോസിലുടെ ഖത്തർ മൂന്നാമതും യു.എ.ഇ വലകുലുക്കി. ഇസ്മാഇൗൽ നാലാം ഗോളും നേടി ഖത്തറിെൻറ ഗോൾ പട്ടിക പൂർത്തിയാക്കി.