• Home
  • Pachakam
  • തന്തുരി സ്പെഷ്യൽ ചായ

തന്തുരി സ്പെഷ്യൽ ചായ

ചേരുവകൾ

പാൽ – 1 ¾ ഗ്ലാസ്
ആവശ്യത്തിന് ചായപ്പൊടി
ആവശ്യത്തിന് പഞ്ചസാര
ഇഞ്ചി ചതച്ചത്  – ½
ഏലക്കായ - 3
ആവശ്യത്തിന് വെള്ളം

ഉണ്ടാക്കുന്ന വിധം;

ഒരു പാത്രത്തിൽ പാലും കുറച്ചു വെള്ളവും ചേർത്ത് തിളച്ചു വരുമ്പോൾ പഞ്ചസാര, ചായപ്പൊടി, ഇഞ്ചി, ഏലക്കായ എന്നിവ ചേർക്കുക. നന്നായി തിളച്ചു വന്നാൽ സ്റ്റോവ് ഓഫ് ചെയ്തു ചായപ്പൊടി ഒരു ഫിൽറ്റർ ഉപയോഗിച്ച് അരിച്ചെടുത്തു വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ചെറിയൊരു മൺകുടം എടുത്തു ഫ്ളയിം സിമ്മിൽ വച്ച് എല്ലാവശവും നന്നായി ചൂടാക്കി എടുക്കുക. വേറൊരു പാത്രത്തിൽ ചൂടാക്കിയ മൺകുടം വച്ച് അതിലേക്കു ചായ ഒഴിക്കുക. കുറച്ചുസമയം ചായ മൺകുടത്തിൽ തന്നെ വയ്ക്കുക. വളരെ വ്യത്യസ്തമായ രുചിയുള്ള തന്തൂരി ചായ ചൂടോടെ കുടിക്കാം.