• Home
  • Pachakam
  • ഞണ്ട് വറ്റിച്ചത്

ഞണ്ട് വറ്റിച്ചത്

1.ഞണ്ട് – ഒരു കിലോ
2. എണ്ണ – രണ്ടു വലിയ സ്പൂൺ
3. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – മൂന്നു ചെറിയ സ്പൂൺ
സവാള – മൂന്ന്, നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – രണ്ട്, അരിഞ്ഞത്
4. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മട്ടൻ/ചിക്കൻ മസാല – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5.തക്കാളി – മൂന്ന്, നീളത്തിൽ അരിഞ്ഞത്
6.കറിവേപ്പില – മൂന്നു തണ്ട്

പാകം ചെയ്യുന്ന വിധം

ഞണ്ട് വൃത്തിയാക്കി വയ്ക്കുക.ചുവടുകട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ നന്നായി വഴറ്റുക.ഇതിലേക്ക് നാലാമത്തെ ചേരുവ ചേർത്ത് മൂപ്പിക്കുക. എണ്ണ തെളിയുന്ന പാകത്തിൽ തക്കാളി ചേർത്തു വഴറ്റുക.തക്കാളി വെന്തുടഞ്ഞശേഷം അരക്കപ്പ് വെള്ളവും ഞണ്ടും ചേർത്തിളക്കി മൂടി വച്ചു വേവിക്കുക.ചാറ് നന്നായി കുറുകി വരുന്ന പാകത്തിൽ കറിവേപ്പില ചേർത്തിളക്കി വിളമ്പാം. തേങ്ങാപ്പാൽ ചേർ‌ക്കുന്നതും രുചികരമാണ്.