• Home
  • Sports
  • ചൈന ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി.വി. സിന്ധു രണ്ടാം റൗ

ചൈന ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി.വി. സിന്ധു രണ്ടാം റൗണ്ടിൽ കടന്നു

ഫുഷു: ചൈന ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി.വി. സിന്ധു രണ്ടാം റൗണ്ടിൽ കടന്നു. ഇന്നലെ തന്റെ ആദ്യമത്സരത്തിൽ റഷ്യയുടെ ഇവ്‌ജെനിയ കൊസറ്റ്‌സ്കയെ നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തിയാണ് സിന്ധു രണ്ടാം റൗണ്ടിൽ എത്തിയത്. 21-, 13, 21-19നാണ് സിന്ധു ജയിച്ചു കയറിയത്. മത്സരം മുപ്പത് മിനിറ്രുപോലും നീളുന്നതിന് മുന്നേ സിന്ധു ജയമുറപ്പിച്ചു. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് പക്ഷേ രണ്ടാം ഗെയിമിൽ കൊസറ്റ്‌സ്ക അല്പം വെല്ലുവിളിയുയർത്തി. എന്നാൽ പതറാതെ പോരാടി സിന്ധു 21-19ന് ആഗെയിമും വിജയവും സ്വന്തമാക്കുകയായിരുന്നു. തായ്‌ലൻഡിന്റെ അൺസീഡ് താരം ബുസാനൻ ഓംഗ്ബാമ്രുംഗ്പാനാണ് രണ്ടാം റൗണ്ടിൽ സിന്ധുവിന്റെ എതിരാളി.

Recent Updates

Related News