ഫൈനലില്‍ നവോമി ഒസാക്കയും ചെക്ക് താരം പെട്ര ക്വിറ്റോവയും ഏറ്റുമുട്ടും
മെല്‍ബണ്‍ പാര്‍ക്ക്: ആസ്‌ത്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ മുന്‍ യു എസ് ഓപ്പണ്‍ ജേതാവ് ജപ്പാന്റെ നവോമി ഒസാക്കയും ചെക്ക് താരം പെട്ര ക്വിറ്റോവയും ഏറ്റുമുട്ടും. സെമിയില്‍ ഏഴാം സീഡ് കരാലിന പ്ലിസ്‌കോവയെ 62, 46, 64 എന്ന സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നവോമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഇന്നു നടന്ന മറ്റൊരു സെമിയില്‍ അമേരിക്കയുടെ ഡാനിയേലേ കോളിന്‍സിനെ 76, 60 പരാജയപ്പെടുത്തിയാണ് ചെക്ക് റിപ്പബ്ലിക്കിന്റെ ക്വിറ്റോവ ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍ 76, 60.രണ്ടു തവണ വിബിള്‍ഡണ്‍ ചാംപ്യനാണ് ക്വിറ്റോവ.