അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാനൊരുങ്ങി ആന്‍ഡി മറേ
മെല്‍ബണ്‍: അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാനൊരുങ്ങി മുന്‍ ലോക ഒന്നാം നമ്പര്‍ താരവും മൂന്നു തവണ ഗ്രാന്‍ഡ്സ്ലാം ജേതാവുമായ ബ്രിട്ടീഷ് ടെന്നിസ് താരം ആന്‍ഡി മറേ. അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മറേ പറഞ്ഞു. ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം.മെല്‍ബണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണു പൊട്ടിക്കരഞ്ഞുകൊണ്ട് മറേ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിമ്പിള്‍ഡന്‍ കളിച്ചു വിരമിക്കണമെന്നായിരുന്നു ആഗ്രഹമെന്നും പക്ഷേ അത്രയുംനാള്‍ കളിക്കാനാകില്ലെന്നും മറേ പറഞ്ഞു. നിലവില്‍ 240ാം സ്ഥാനത്താണ് മറേ.റോജര്‍ ഫെഡററും റാഫേല്‍ നദാലും അടക്കിവാണ ടെന്നിസ് യുഗത്തില്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടവും രണ്ട് ഒളിംപിക്‌സ് സ്വര്‍ണമെഡലും മറേ സ്വന്തമാക്കി. 2016ല്‍ രണ്ടാം വിമ്പിള്‍ഡന്‍ കിരീടവും രണ്ടാം ഒളിംപിക്‌സ് സ്വര്‍ണവും സ്വന്തമാക്കിയ വര്‍ഷം മറേയെ സര്‍ പദവി നല്‍കി ബ്രിട്ടന്‍ ആദരിച്ചു.