• Home
  • Sports
  • അതൊഴികെ സച്ചിന്റെ എല്ലാ റെക്കോർഡും കോലി തകർത്തേക്കാം - സെവാഗ
sachin virat sewag

അതൊഴികെ സച്ചിന്റെ എല്ലാ റെക്കോർഡും കോലി തകർത്തേക്കാം - സെവാഗ്

ന്യൂഡൽഹി: സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡുകൾ ഒന്നൊന്നായി കീഴടക്കി കുതിക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഒരു റെക്കോർഡ് മാത്രം കിട്ടാക്കനിയാകാനാണ് സാധ്യതയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. സെഞ്ചുറികൾ വാരിക്കൂട്ടിയും റൺസടിച്ചുകൂട്ടിയും മുന്നേറുന്ന കോലി സച്ചിന്റെ മിക്ക റെക്കോർഡുകളും തകർക്കാനാണ് സാധ്യതയെന്നും സേവാഗ് അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ താരങ്ങളിൽ ഏറ്റവും മികച്ചയാൾ കോലി തന്നെയാണെന്നും സേവാഗ് പറഞ്ഞു.‘ഇപ്പോഴത്തെ താരങ്ങളിൽ ഏറ്റവും മികച്ചയാൾ കോലി തന്നെയാണ്. സെഞ്ചുറികൾ നേടുന്ന കാര്യത്തിലും റൺസ് അടിച്ചുകൂട്ടുന്ന കാര്യത്തിലും കോലി തന്നെ മികച്ചവൻ. സച്ചിൻ തെൻഡുൽക്കറിന്റെ മിക്ക റെക്കോർഡുകളും കോലി തകർക്കുമെന്ന് എനിക്കുറപ്പുണ്ട്’ – സേവാഗ് പറഞ്ഞു.

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായി സെഞ്ചുറി നേടിയ കോലിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇതോടെ ഏകദിനത്തിൽ കോലിയുടെ സെഞ്ചുറിയെണ്ണം 43 ആയി ഉയർന്നു. ഇക്കാര്യത്തിൽ ഒന്നാമതു നിൽക്കുന്ന സച്ചിന്റെ പേരിൽ 49 സെഞ്ചുറികളാണുള്ളത്. 463 ഏകദിനങ്ങളിൽനിന്നാണിത്. ഇത്രയും മൽസരങ്ങളിൽനിന്ന് 44.83 റൺ ശരാശരിയിൽ 18,426 റൺസാണ് സച്ചിന്റെ സമ്പാദ്യം. കോലിക്കാകട്ടെ, 239 ഏകദിനങ്ങളിൽനിന്ന് 60.31 റൺ ശരാശരിയുണ്ട്.

Recent Updates