• Home
  • Sports
  • ചാരത്തിന് വേണ്ടിയുള്ള പോരിന് ഇന്ന് തുടക്കം
ashesh test

ചാരത്തിന് വേണ്ടിയുള്ള പോരിന് ഇന്ന് തുടക്കം

ലണ്ടന്‍: 1882-ല്‍ ആദ്യമായി ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് ഒരു പരമ്പര തോറ്റു. ഇംഗ്ലീഷ് ആരാധകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ തോല്‍വി. അടുത്ത ദിവസം പത്രങ്ങളില്‍ ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചെന്നായിരുന്നു 'ദ സ്‌പോര്‍ട്ടിങ് ടൈംസ്' എഴുതിയത്. എന്നാല്‍ അതേ വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരയില്‍ ആദ്യ ടെസ്റ്റ് അടിയറവുവെച്ച ശേഷം തിരിച്ചുവന്ന ഇംഗ്ലണ്ട് 2-1 ന് പരമ്പര സ്വന്തമാക്കി. ഇംഗ്ലീഷ് ആരാധകര്‍ക്ക് ഇതിന്റെ ആവേശം അടക്കാനായില്ല. അവര്‍ മൂന്നാം ടെസ്റ്റിനുപയോഗിച്ച ബെയില്‍സ് കത്തിച്ച് ഒരു ചെപ്പിലടച്ച് ഇംഗ്ലീഷ് നായകന് നല്‍കി.നൂറ്റാണ്ടിന്റെ വീറും വാശിയും ഒത്തുചേര്‍ന്ന ഒരു പരമ്പരയുടെ തുടക്കമായിരുന്നു അത്. ചാരം അടച്ചുവെച്ച ചെപ്പിനു വേണ്ടിയുള്ള മത്സരം പില്‍ക്കാലത്ത് ആഷസ് എന്ന് അറിയപ്പെടാന്‍ തുടങ്ങി. ആഷസിന്റെ 71-ാം പതിപ്പിന് ഇന്ന് ബര്‍മിങ്ങാമില്‍ തുടക്കമാകുകയാണ്.

Recent Updates