• Home
  • Sports
  • റഷ്യന്‍ ലോകകപ്പിലെ മികച്ച ഗോള്‍ പവാര്‍ഡി

റഷ്യന്‍ ലോകകപ്പിലെ മികച്ച ഗോള്‍ പവാര്‍ഡിന്റേത്

റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി അര്‍ജന്റീനക്കെതിരെ ഫ്രഞ്ച് യുവതാരം ബെഞ്ചമിന്‍ പവാര്‍ഡ് നേടിയ ഗോള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫിഫ ഓണ്‍ലൈന്‍ വഴി നടത്തിയ വോട്ടിങിലൂടെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി തുടങ്ങി പ്രമുഖരുടെ ഗോളുകള്‍ പിന്തള്ളി  22 കാരനായ പവാര്‍ഡിന്റെ ഗോള്‍ മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രീ-ക്വാര്‍ട്ടറില്‍ അര്‍ജന്റീന 2-1ന് മുന്നിട്ടു നില്‍ക്കുമ്പോളായിരുന്നു പെനാല്‍ട്ടി ബോക്‌സിനു പുറത്തു നിന്ന് ലോംഗ് റേഞ്ചറിലൂടെ പവാര്‍ഡ് അര്‍ജന്റീന വലകുലുക്കിയത്. മത്സരം മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഫ്രാന്‍സ് ജയിക്കുകയും ചെയ്തു.

റഷ്യന്‍ ലോകകപ്പിലെ മികച്ച ഗോള്‍ കണ്ടെത്താനായി ആകെ 18 ഗോളുകളാണ് മ്ത്സരരംഗത്തുണ്ടായിരുന്നത്. ജപ്പാനെതിരെ കൊളംബിയന്‍ താരം ക്വന്റിറോ ഫ്രീ-കിക്കിലൂടെ നേടിയ ഗോളാണ് രണ്ടാം സ്ഥാനത്ത്.

ക്രൊയേഷ്യന്‍ നായകനും ലോകകപ്പിലെ ഗോള്‍ഡന്‍ബോള്‍ പുരസ്‌കാര ജേതാവുമായ ലൂക്കാ മോഡ്രിച്ച് അര്‍ജന്റീനക്കെതിരെ നേടിയ ഗോളാണ് മൂന്നാം സ്ഥാനത്ത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്‌പെയ്‌നെതിരെ ഫ്രീ-കിക്കിലൂടെ നേടിയ ഗോള്‍ നാലാം സ്ഥാനത്ത് ഫിനീഷ് ചെയ്തപ്പോള്‍ ലയണല്‍ മെസ്സി നൈജീരിയക്കെതിരെ നേടിയ ഗോള്‍ അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കൂട്ടിന്യോ, ടോണി ക്രൂസ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ഗോളും മത്സര രംഗത്തുണ്ടായിരുന്നു.

Recent Updates

Related News