അബുദാബി: ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ച റസ്റ്ററന്‍റ് അധികൃതർ അടച്ചുപൂട്ടി
അബുദാബി∙ ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചതിന് റസ്റ്ററന്‍റ് അധികൃതർ അടച്ചുപൂട്ടി.അബുദാബി ഖാലിദിയ മേഖലയിൽ പ്രവർത്തിക്കുന്ന ആമിർ അൽ ഷാം റസ്റ്ററന്‍റ് ആൻഡ് ഗ്രില്ലാണ് അബുദാബി കാർഷിക ഭക്ഷ്യ സുരക്ഷാ അതോറിറ്റി അടച്ചുപൂട്ടിയത്. പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന വിധത്തിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. അബുദാബി എമിറേറ്റിലെ ഭക്ഷണവും അതുമായി ബന്ധപ്പെട്ട നിയമനിർമ്മാണവും സംബന്ധിച്ച 2008 ലെ നിയമം (2) റസ്റ്ററന്‍റ് ലംഘിക്കുന്നതായി കണ്ടെത്തി. കൂടാതെ, അതിന്‍റെ പ്രവർത്തനവും നടപടികളും പൊതുജനാരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുന്നുവെന്നും പറഞ്ഞു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.