ഒമാനിൽ ചില തസ്തികകളിലെ വിസ നിയന്ത്രണം ഇന്നുമുതൽ; പുതിയ വിസകൾക്ക് ആറുമാസത്തേക്കാണ് നിയന്ത്രണം
മസ്കത്ത്: ചില തൊഴിലുകളിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിസ നിയന്ത്രണം ഞായറാഴ്ച മുതൽ നിലവിൽവരും. ആറ് മാസക്കാലത്തേക്ക് പുതിയ വിസകൾക്കാണ് നിയന്ത്രണമുള്ളത്. എന്നാൽ, നിലവിൽ ഒമാനിൽ മറ്റ് വിസകളിലുള്ളവർക്ക് ഈ തൊഴിലുകളിലേക്ക് മാറാൻ തടസ്സമില്ല.നിർമാണ തൊഴിലാളി /ജനറൽ, ശുചീകരണ തൊഴിലാളി /പൊതു കെട്ടിടങ്ങൾ, കയറ്റിറക്ക് തൊഴിൽ, കട്ടയുണ്ടാക്കൽ, സ്റ്റീൽ ഫിക്സർ, സ്തീകളുടെ വസ്ത്രം തുന്നൽക്കാർ /ജനറൽ, പുരുഷ വസ്ത്ര തുന്നൽക്കാർ /ജനറൽ, ഇലക്ട്രീഷ്യൻ /ജനറൽ ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ, വെയിറ്റർ, പെയിന്റർ, ഷെഫ് /ജനറൽ, ഇലക്ട്രിഷ്യൻ /ഹോം ഇൻസ്റ്റലേഷൻ, ബാർബർ തുടങ്ങിയ ജോലികൾക്കാണ് വിസ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മേഖലകളിൽ വിദേശികളുടെ എണ്ണം വർധിച്ചതായി മന്ത്രാലയം കണ്ടെത്തിയിരുന്നു. അതിനാൽ, ഏറ്റവും കുടുതൽ തൊഴിൽ നിയമ ലംഘനങ്ങളും ഈ മേഖലയിലാണ് നടക്കുന്നതെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.