സ്കൂൾ തുറക്കാനിരികെ 60% വരെ കിഴിവ് അവതരിപ്പിച്ച് യൂണിയൻ കോപ്
ദുബായ്: പുതിയ അധ്യയന വർഷത്തോട് അനുബന്ധിച്ച് വാർഷിക ബാക് ടു സ്കൂൾ ക്യാംപെയ്ൻ അവതരിപ്പിച്ച് യൂണിയൻ കോപ്. നാല് വ്യത്യസ്ത പ്രൊമോഷനൽ ഓഫറുകളിലായി നൂറുകണക്കിന് സ്കൂൾ സപ്ലൈ, ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവാണ് യൂണിയൻ കോപ് നൽകുന്നത്.ദുബായ് ബ്രാഞ്ചുകൾ, ഇ-കൊമേഴ്സ് വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ സ്റ്റേഷനറി, ഇലക്ട്രോണിക്സ്, സ്കൂൾ ബാഗുകൾ എന്നിവയിൽ കിഴിവ് നേടാനാകുമെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ, ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു.ബാക്ക് ടു സ്കൂൾ പ്രൊമോഷനൊപ്പം ആഴ്ച്ച, മാസം തോറുമുള്ള ഓഫറുകളും തുടരും. ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ് ഇതിലൂടെ ലഭിക്കും. സ്നാക്ക്സ്, ബെവറേജസ് തുടങ്ങിയവയ്ക്കാണ് ഓഫറുകൾ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.