കുവൈത്തിൽ അസ്ഥിരകാലാവസ്ഥ തുടരും: 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കും
കുവൈത്ത് സിറ്റി: രാജ്യത്ത് തിങ്കളാഴ്ചയും അസ്ഥിരമായ കാലാവസ്ഥ തുടരും. പടിഞ്ഞാറൻ, വടക്കൻ മേഖലകളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി ഫോൺ നമ്പറായ 112ൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.ഞായറാഴ്ച പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകീട്ടോടെ മിക്കയിടങ്ങളിലും മഴയെത്തി. ജഹ്റ, സുലൈബികാത്ത് പ്രദേശങ്ങളിൽ കനത്ത മഴപെയ്തു. മഴ എത്തിയതോടെ രാത്രി താപനില താഴ്ന്നു തണുപ്പ് വ്യാപിച്ചു. മഴ തിങ്കളാഴ്ച ഉച്ചവരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.