ഐ.ഡി കാർഡ് ഗുണഭോക്താക്കൾക്കുളള ഇൻഷുറസ് തുക കൈമാറി; വിവരങ്ങൾ വിശദമായി അറിയാം
അപകടത്തിൽ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കുളള നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡുകളുടെ ഭാഗമായുളള ഇൻഷുറൻസ് തുക കൈമാറി. നോർക്ക പ്രവാസി ഐ. ഡി. കാർഡിന്റെ രണ്ടു ഗുണഭോക്താക്കൾക്ക് നാലു ലക്ഷം രൂപ വീതംവും, പ്രവാസിരക്ഷ ഇൻഷുറൻസിന്റെ ഭാഗമായി രണ്ടു ഗുണഭോക്താക്കൾക്കായി രണ്ടുലക്ഷം രൂപയും കൂടാതെ എൻ.ആർ.കെ ഇൻഷുറൻസിന്റെ ഭാഗമായി ഒരു അംഗത്തിന് ഡിസെബിലിറ്റി ക്ലയിമായി ഒരു ലക്ഷവും ഉൾപ്പെടെ ആകെ 11 ലക്ഷം രൂപയാണ് ഒക്ടോബർ മാസത്തിൽ കൈമാറിയത്. നോർക്ക റൂട്ട്സിന്റെ വിവിധ പ്രവാസി ഐ.ഡി കാർഡ് (പ്രവാസി, സ്റ്റുഡന്റ്, എൻ.ആർ.കെ) ഉടമകൾക്ക് അപകട മരണം സംഭവിച്ചാൽ ആശ്രിതർക്ക് 4 ലക്ഷം രൂപയും, അംഗവൈകല്യം സംഭവിച്ചാൽ 2 ലക്ഷം രൂപയുടേയും പരിരക്ഷ ലഭിക്കും. മൂന്ന് വർഷമാണ് പ്രവാസി ഐ ഡി കാർഡിന്റെ കാലാവധി . 18 മുതൽ 70 വയസ്സു വരെയുള്ള പ്രവാസികൾക്ക് അപേക്ഷിക്കാവുന്നതാണ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.