• Home
  • News
  • സു​വ​ർ​ണ സ്മ​ര​ണ​ക​ൾ​ക്ക് ഒരു വയസ്

സു​വ​ർ​ണ സ്മ​ര​ണ​ക​ൾ​ക്ക് ഒരു വയസ്

2022 ഡി​സം​ബ​ർ 19

പ​തി​റ്റാ​ണ്ടി​ലേ​റെ വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രു​ന്ന ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ കി​രീ​ട ധാ​ര​ണ​ത്തി​ന്റെ പി​റ്റേ ദി​നം. പൂ​രം ക​ഴി​ഞ്ഞ പ​റ​മ്പു​പോ​ലെ​യാ​യി​രു​ന്നു ലോ​ക​ക​പ്പ് ന​ഗ​രി. 12 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഓ​രോ സ്വ​ദേ​ശി മു​ത​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി​ക​ളും ഇ​ത​ര ഗ​ൾ​ഫ് രാ​ജ്യ​ക്കാ​രു​മെ​ല്ലാം സ്വ​പ്​​നം​ക​ണ്ട ഉ​ത്സ​വ​നാ​ളു​ക​ൾ പെ​യ്​​തൊ​ഴി​ഞ്ഞ​തി​ന്റെ ശൂ​ന്യ​ത. സ്വ​ർ​ണ​ക്കൂ​ടു​പോ​ലെ ത​ല​യു​യ​ർ​ത്തി നി​ന്ന ലു​സൈ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി അ​ണി​യി​ച്ച സ്വ​ർ​ണ​ക്ക​ര​യു​ള്ള ബി​ഷ്​​ത​ണി​ഞ്ഞ്, സ്വ​ർ​ണ​ക്ക​പ്പു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ല​യ​ണ​ൽ മെ​സ്സി​യും കൂ​ട്ടു​കാ​രും സ​മ്മാ​നി​ച്ച മു​ഹൂ​ർ​ത്ത​ത്തോ​ടെ ലോ​ക​ക​പ്പ്​ എ​ന്ന സ​മ്മോ​ഹ​ന സം​ഗ​മം അ​ര​ങ്ങൊ​ഴി​ഞ്ഞു​​പോ​വു​ക​യാ​യി​രു​ന്നു.

പി​ന്നെ, ഓ​രോ പ്ര​വാ​സി​യു​ടെ​യും സ്വ​ദേ​ശി​യു​ടെ​യും മ​ന​സ്സും ശൂ​ന്യ​മാ​യ ആ​ഘോ​ഷ​ത്തെ​രു​വു​പോ​ലെ​യാ​യി. പ​ല ദേ​ശ​ക്കാ​രു​ടെ പാ​ട്ടു​ക​ളും വേ​ഷ​ങ്ങ​ളു​മാ​യി ആ​ര​വം നി​റ​ഞ്ഞ ​മെ​ട്രോ​ക​ളി​ൽ, രാ​ത്രി​യും പ​ക​ലും വ്യ​ത്യാ​സ​മി​ല്ലാ​തെ അ​ർ​ജ​ൻ​റീ​ന​ക്കാ​ര​നും ബ്ര​സീ​ലു​കാ​ര​നും ജ​പ്പാ​ൻ​കാ​ര​നും മൊ​റോ​ക്കോ​ക്കാ​ര​നു​മെ​ല്ലാം സം​ഗ​മി​ച്ച സൂ​ഖ്​ വാ​ഖി​ഫി​ൽ, തി​ര​ക്കൊ​ഴി​യാ​ത്ത ദോ​ഹ കോ​ർ​ണി​ഷി​ലും ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ലും, ഗാ​ല​റി​യു​ടെ​തെ​ന്ന പോ​ലെ ആ​ര​വം​കൊ​ണ്ട്​ വി​സ്​​മ​യി​പ്പി​ച്ച അ​ൽ ബി​ദ പാ​ർ​ക്കി​ൽ, ഒ​​ട്ടേ​റെ ഫാ​ൻ സോ​ണു​ക​ളി​ൽ അ​ങ്ങ​നെ എ​ല്ലാ​യി​ട​ത്തും ലോ​ക​ക​പ്പ്​ സ​മ്മാ​നി​ച്ച ന​ല്ല നാ​ളു​ക​ളെ തേ​ടു​ക​യാ​യി​രു​ന്നു ഓ​രോ പ്ര​വാ​സി​യും.

​ബാ​ന​റു​ക​ളും തോ​ര​ണ​ങ്ങ​ളും അ​ല​ങ്കാ​ര​ങ്ങ​ളു​മാ​യി നി​റ​ഞ്ഞ തെ​രു​വോ​ര​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളെ​ല്ലാം ലോ​ക​ക​പ്പി​ന്‍റെ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്നു. എ​ല്ലാം ഇ​ന്ന​ലെ ക​ഴി​ഞ്ഞെ​ന്ന പോ​ലെ... ഓ​ർ​മ​ക​ളി​ൽ താ​ലോ​ലി​ക്കു​​ന്ന ​ലോ​ക​ക​പ്പി​ന്റെ സ്മ​ര​ണ​ക​ൾ​ക്ക് ഒ​രു വ​യ​സ്സാ​യി​രി​ക്കു​ന്നു. നാ​ളു​ക​ളെ​ണ്ണി കാ​ത്തി​രു​ന്ന്, ആ​ഘോ​ഷി​ച്ചു തീ​ർ​ത്ത ലോ​ക​ക​പ്പി​ന്റെ ഓ​ർ​മ​ച്ചി​ത്ര​ങ്ങ​ളി​ലാ​ണ് ഇ​ന്നും ഖ​ത്ത​റി​ലെ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി​ക​ളു​ടെ ജീ​വി​തം.

2010 മു​ത​ൽ 2022 വ​രെ

ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ലം, കാ​ത്തു​വെ​ച്ച്, ക​ഠി​നാ​ധ്വാ​നം ചെ​യ്ത് പ​ടു​ത്തു​യ​ർ​ത്തി​യ സ്വ​പ്ന​ങ്ങ​ൾ​ക്കാ​യി​രു​ന്നു 2022 ന​വം​ബ​ർ 20ന് ​വൈ​കീ​ട്ട് ഏ​ഴു​മ​ണി​ക്ക് അ​ൽ ബെ​യ്ത് സ്റ്റേ​ഡി​യ​ത്തി​ൽ തി​രി​തെ​ളി​ഞ്ഞ​ത്. ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റും തെ​ക്ക​ന​മേ​രി​ക്ക​ൻ സം​ഘ​മാ​യ എ​ക്വ​ഡോ​റും മാ​റ്റു​ര​ച്ച ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ന് മു​മ്പ് മോ​ർ​ഗ​ൻ ഫ്രീ​മാ​നും ഖ​ത്ത​റി​ന്റെ വേ​ൾ​ഡ് ക​പ്പ് അം​ബാ​സ​ഡ​ർ ഗാ​നിം അ​ൽ മു​ഫ്ത​യും അ​ൽ ബെ​യ്തി​ലെ മു​റ്റ​ത്ത് കൈ​നീ​ട്ടി​പ്പി​ടി​ച്ച് ഒ​രു​മി​ച്ച നി​മി​ഷം. വ​ർ​ണ വി​വേ​ച​ന​ത്തി​നും വം​ശീ​യ​ത​ക്കും, തൊ​ട്ടു​കൂ​ടാ​യ്മ​ക​ൾ​ക്കു​മെ​തി​രെ വി​ശു​ദ്ധ ഖു​ർ​ആ​നി​ലെ വ​ച​ന​ങ്ങ​ൾ പാ​രാ​യ​ണം ചെ​യ്ത് ഇ​രു​വ​രും ലോ​ക​വു​മാ​യി സം​വ​ദി​ച്ചു​കൊ​ണ്ട് ആ ​സ്വ​പ്ന​ത്തി​ന് കി​ക്കോ​ഫ് കു​റി​ച്ചു.

2010 ഡി​സം​ബ​ർ ര​ണ്ടി​ന് സൂ​റി​ച്ചി​ലെ ഫി​ഫ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വോ​ട്ടി​ങ്ങി​ൽ അ​മേ​രി​ക്ക​യെ പി​ന്ത​ള്ളി ഖ​ത്ത​ർ വേ​ദി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് മു​ത​ലു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നാ​യി​രു​ന്നു ന​വം​ബ​ർ 22ന് ​അ​ൽ​ബെ​യ്ത് വേ​ദി​യാ​യ​ത്. എ​ട്ടു ലോ​കോ​ത്ത​ര സ്റ്റേ​ഡി​യ​ങ്ങ​ൾ, സ്റ്റേ​ഡി​യ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മെ​ട്രോ ശൃം​ഖ​ല, കോ​ർ​ണി​ഷും ലു​സൈ​ൽ ബൊ​ളെ​വാ​ഡും ഉ​ൾ​പ്പെ​ടെ ആ​ഘോ​ഷ കേ​ന്ദ്ര​ങ്ങ​ൾ, 75 കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും, തൊ​ട്ടു​ചേ​ർ​ന്ന് ടീ​മു​ക​ളു​ടെ താ​മ​സ​ങ്ങ​ൾ... അ​ങ്ങ​നെ എ​ന്തു​കൊ​ണ്ടും ച​രി​ത്ര​മാ​യി മാ​റി​യ വേ​ൾ​ഡ് ക​പ്പി​ലൂ​ടെ ഖ​ത്ത​ർ അ​തി​ശ​യി​പ്പി​ച്ചു.   ഗാ​ല​റി നി​റ​ച്ച ഇ​ന്ത്യ​ക്കാ​ർ

ഗാ​ല​റി നി​റ​ച്ച ഇ​ന്ത്യ​ക്കാ​ർ

ലോ​ക​ക​പ്പ് കി​ക്കോ​ഫ് വി​സി​ൽ മു​ഴ​ക്ക​ത്തി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ മു​മ്പാ​യി​രു​ന്നു ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ ലോ​ക​ക​പ്പ് സി.​ഇ.​ഒ നാ​സ​ർ അ​ൽ ഖാ​തി​ർ ടൂ​ർ​ണ​മെ​ന്റി​നെ ഇ​ന്ത്യ​ക്കാ​രു​ടേ​ത് കൂ​ടി​യാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്. പെ​യ്ഡ് ഫാ​ൻ​സ് എ​ന്ന് പ​ടി​ഞ്ഞാ​റ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ വി​മ​ർ​ശ​ന​ത്തി​നു​ള്ള മ​റു​പ​ടി​യാ​യി, ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രെ സം​ഘാ​ട​ക​രും ഫി​ഫ​യും നെ​ഞ്ചോ​ടു ചേ​ർ​ത്തു. ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​നും അ​യ​ൽ​ക്കാ​രാ​യ സൗ​ദി​ക്കും ഫു​ട്ബാ​ൾ രാ​ജ്യ​ങ്ങ​ളാ​യ അ​ർ​ജ​ന്റീ​ന, മെ​ക്സി​ക്കോ, ഫ്രാ​ൻ​സ്, ബ്ര​സീ​ൽ രാ​ജ്യ​ക്കാ​ർ​ക്കൊ​പ്പം ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ ആ​ദ്യ പ​ത്തി​ൽ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രു​മു​ണ്ടാ​യി​രു​ന്നു. ഖ​ത്ത​ർ മു​ത​ൽ അ​ർ​ജ​ന്റീ​ന വ​രെ പ്രി​യ​പ്പെ​ട്ട ടീ​മു​ക​ൾ​ക്കാ​യി അ​വ​ർ കൈ​യ​ടി​ച്ചു. വ​ള​ന്റി​യ​ർ കു​പ്പാ​യ​ത്തി​ൽ, സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ​യും മ​റ്റും നി​ർ​മാ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളാ​യി, ലോ​ക​ക​പ്പ് സം​ഘാ​ട​ന ചു​മ​ത​ല​യി​ൽ പ്ര​ഫ​ഷ​ന​ലു​ക​ളാ​യി അ​ങ്ങ​നെ എ​ല്ലാ​യി​ട​ത്തും ഇ​ന്ത്യ​ൻ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All