ഗാസയിലേക്ക് സൗദിയുടെ 20 ആംബുലൻസുകൾ
റിയാദ് ∙ ഗാസയിലേയ്ക്ക് സൗദി അറേബ്യ 20 ആംബുലൻസുകൾ അയ്ക്കുന്നു. റിയാദിൽ നിന്ന് ഈജിപ്തിലെ അൽ അരീശ് വിമാനത്താവളം വഴിയാണ് റിലീഫ് വസ്തുക്കൾ ഗാസയിലെത്തിക്കുന്നത്. രണ്ടു വിമാനങ്ങളിലായി ഇന്നലെ ആറു ആംബുലൻസുകൾ ഗാസയിലേയ്ക്ക് അയച്ചു. ഗാസയിലേക്കുള്ള റിലീഫ് വസ്തുക്കളുമായി കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെന്റർ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് ഇന്നലെ അയച്ച എട്ടാമത്തെയും ഒമ്പതാമത്തെയും വിമാനങ്ങളിൽ മൂന്നു ആംബുലൻസുകൾ വീതവും മറ്റു റിലീഫ് വസ്തുക്കളുമുണ്ടായിരുന്നത്. ശേഷിക്കുന്ന ആംബുലൻസുകൾ വരും ദിവസങ്ങളിൽ അയ്ക്കും.
സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണം പലസ്തീനികൾക്കു വേണ്ടി നടത്തുന്ന ജനകീയ സംഭാവന ശേഖരണ ക്യാംപെയിനിലൂടെ ഇതിനകം 50 കോടിയിലേറെ റിയാൽ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എട്ടു ലക്ഷത്തിലേറെ പേർ സംഭാവനകൾ നൽകാൻ മുന്നോട്ടുവന്നു. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്ററിനു കീഴിലെ സാഹിം പ്ലാറ്റ്‌ഫോം വഴിയാണ് സംഭാവന ശേഖരണ യജ്ഞം നടത്തുന്നത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.