• Home
  • News
  • മികച്ച സമ്മാനങ്ങളുമായി മസ്‌കത്ത് ഡ്യൂട്ടി ഫ്രീ, 'ദി ബിഗ് ക്യാഷ് ടിക്കറ്റ്' ജീവിത

മികച്ച സമ്മാനങ്ങളുമായി മസ്‌കത്ത് ഡ്യൂട്ടി ഫ്രീ, 'ദി ബിഗ് ക്യാഷ് ടിക്കറ്റ്' ജീവിതം മാറ്റിമറിക്കും

മികച്ച സമ്മാനങ്ങളുമായി മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഉപയോക്താക്കളെ കാത്തിരിക്കുകയാണ്. മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നോ ഓൺലൈനിലൂടെയോ ജീവിതം മാറ്റിമറിക്കുന്ന അസലുഭ ഭാഗ്യത്തിനുള്ള അവസരം സ്വന്തമാക്കാം.  ഈ വർഷം, ലോകമെമ്പാടും വളരെയധികം പ്രശസ്തി നേടിയ 'ദി ബിഗ് ക്യാഷ് ടിക്കറ്റ്' നറുക്കപ്പെടുപ്പുമായിട്ടാണ് മസ്‌കത്ത് ഡ്യൂട്ടി ഫ്രീ വരുന്നത്. ഓരോ നറുക്കെടുപ്പിലും ഭാഗ്യശാലികളുടെ പ്രഖ്യാപനത്തിനായി പങ്കെടുക്കുന്നവർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

'ദി ബിഗ് ക്യാഷ് ടിക്കറ്റ്' വിജയികൾക്ക് ജീവിതം മാറ്റിമറിക്കുന്ന വിധത്തിലുള്ള സമ്മാനതുകയായ  $100,000 ലഭിക്കാനുള്ള അവസരമുണ്ട്. അതേസമയം, ഇത്തവണ 'ദി ബിഗ് ക്യാഷ് ടിക്കറ്റ്' നറുക്കെടുപ്പ് നമ്പർ 67 നേടാനുള്ള  ഭാഗ്യം ലഭിച്ചത് അൻസാറിനാണ്. ടിക്കറ്റ് നമ്പർ 3545 അൻസാറിന് ഭാഗ്യം കൊണ്ടുവന്നത്. ജീവിതം എന്നേക്കുമായി മാറ്റിമറിക്കുന്ന നിമിഷമാണ് ഈ വിജയം സമ്മാനിച്ചതെന്ന് അൻസാർ പറഞ്ഞു. 

സുൽത്താനേറ്റിലെ  കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയാണ് അൻസാർ. 2007 മുതൽ ഒമാനിലെ സുൽത്താനേറ്റിൽ താമസിക്കുന്നു. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഭാഗ്യശാലികളിൽ ഒരാളാകാനുള്ള അവസരം അൻസാറിനെ തേടിയെത്തിയത്.

‘‘ സുഹൃത്തുക്കളുമായി ഒരു ഗൾഫ് രാജ്യത്തിൽ ഒത്തുകൂടാനുള്ള പദ്ധതിയിലാണ് മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത്. അവിടെ വച്ച് മസ്കത്ത് ഡ്യൂട്ടി ഫ്രീ ജീവനക്കാരിൽ ഒരാളിൽ നിന്ന് ബിഗ് ക്യാഷ് ടിക്കറ്റ് കരസ്ഥമാക്കി.  2 റാഫിൾ ടിക്കറ്റുകളാണ് വാങ്ങിയത്. ഒരു മാസം മുൻപ് 2023 ഒക്ടോബറിലാണ് ഇത് നടന്നത്. ടിക്കറ്റ് കരസ്ഥമാക്കിയത് ഇത്തവണത്തെ ഭാഗ്യ ജേതാക്കളിൽ ഒരാളാകാൻ ആഗ്രഹിച്ചാണ്. കാരണം ഇത് ജീവിതത്തെ മാറ്റിമറിക്കുന്ന സമ്മാനമാണ്. 

റാഫിൾ ഡ്രോ 67-ൽ 100,000 ഡോളർ നേടിയതിന്റെ ‍ വാർത്ത എന്നെ അറിയിച്ചുകൊണ്ട് മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ടീമിൽ നിന്ന്  ഫോൺ കോൾ ലഭിച്ചപ്പോൾ ഞാൻ ശരിക്കും ഞെ‍‌ട്ടി. അത്ഭുതത്തോടെയാണ് അവിശ്വസനീയമായ ഈ വാർത്ത സ്വീകരിച്ചത്. എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് കണ്ണീര് കൊണ്ട് നിറഞ്ഞിരുന്നു. ഈ സന്തോഷ വാർത്ത ഞാൻ എന്റെ കുടുംബത്തെ അറിയിച്ചു. ’’ – അൻസാർ പറഞ്ഞു.

മസ്കത്ത് ഡ്യൂട്ടി ഫ്രീയുടെ സിഇഒ റെനാറ്റ് റോസ്പ്രവ്ക പങ്കെടുത്ത എല്ലാവർക്കും ആശംസകൾ അറിയിച്ചു.  പങ്കെടുത്ത എല്ലാവർക്കും നന്ദി. വരാനിരിക്കുന്ന റാഫിൾ നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്ന എല്ലാവർക്കും എല്ലാ വിധ ആശംസകളും നേരുന്നതായി സിഇഒ വ്യക്തമാക്കി.

മസ്‌കത്ത് ഡ്യൂട്ടി ഫ്രീയിലൂടെ, മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന വേളയിലോ ഓൺലൈനായി ഗ്രാൻഡ് ക്യാഷ് റാഫിളിലൂടെയോ (muscatdutyfree.com)  ടിക്കറ്റുകൾ വാങ്ങുന്നതിലൂടെ ഭാഗ്യശാലികളിൽ ഒരാളാകാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും. ഇതിന് പുറമെ  2 റാഫിൾ ടിക്കറ്റുകൾ വാങ്ങുമ്പോൾ നിങ്ങൾക്ക് 10% കിഴിവ് ആസ്വദിക്കാം. അടുത്ത വിജയിയായി ജീവിതം മാറ്റിമറിക്കുന്ന ഫോൺ കോള്‍ നിങ്ങളെ തേടിയെത്തുന്ന അവസരമാണിത്. എന്തിനാണു കാത്തുനിൽക്കുന്നത്. അടുത്ത ഭാഗ്യശാലി ആകാനുള്ള അവസരം നഷ്‌ടപ്പെടുത്തരുത്. ഇപ്പോൾ തന്നെ നിങ്ങളുടെ ടിക്കറ്റ് നേടൂ. ടിക്കറ്റുകൾ വാങ്ങാൻ  വെബ്സൈറ്റ് സന്ദർശിക്കുക (muscatdutyfree.com)

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All