70 വ്യത്യസ്ത സാഹസിക ഗെയിമുകൾ, 15 ഷോപ്പുകൾ, 31 റെസ്റ്റാറൻറുകൾ; റിയാദിലെ 'വണ്ടർ ഗാർഡൻ’ തുറന്നു
റിയാദ്: റിയാദിൽ ഉത്സര സീസണിന് തുടക്കമായി. പുതിയ ഒരുക്കൾ ഉള്ള ‘വണ്ടർ ഗാർഡൻ’ സന്ദർശകർക്കായി തുറന്നു നൽകി. ബിഗ് ടൈം’ എന്ന ശീർഷകത്തിൽ ആണ് ഇത്തവണ പരിപാടികൾ നടക്കുന്നത്. നാലാമത് റിയാദ് സീസൺ ആഘോഷത്തിന്റെ ഭാഗമായി വിത്യസ്ഥ തരത്തിലുള്ള പരിപാടികൾ ആണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വ്യത്യസ്ത വിനോദകേന്ദ്രമായി വണ്ടർ ഗാർഡൻ ഒരുക്കിയിട്ടുണ്ട്. ഗാർഡിന് ഉള്ളിലേക്ക് പ്രവേശിക്കുന്നവരെ കാത്തിരിക്കുന്നവർക്ക് വലിയ കാഴ്ചകൾ ആണ്.
70 വ്യത്യസ്ത സാഹസിക ഗെയിമുകൾ, 31 റെസ്റ്റാറൻറുകൾ, രണ്ട് ആർക്കേഡ് ഹാളുകൾ, 56ലധികം നാടകം, 15 ഷോപ്പുകൾ, ടൂറിങ് ഷോകൾ തുടങ്ങിയ പരിപാടികൾ ഇവിടെ നടക്കും. മൂന്നു മേഖലകളായി ഗാർഡനെ തരം തിരിച്ചാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. നിരവധി രസകരമായ അനുഭവങ്ങൾ ഇവിടെയെത്തുന്ന സഞ്ചാരകളെ കാത്തിരിക്കുന്നുണ്ട്.
പ്രവേശന കവാടത്തോട് ചേർന്ന് തന്നെ സന്ദർശകരെ ആകർശിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. ‘ദി മാജിക് ഓഫ് വാട്ടർ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വാട്ടർ മാജിക് കഴിഞ്ഞാൽ പിന്നാട് സന്ദർകരെ കാത്തിരിക്കുന്നത് 50ലധികം അരയന്നങ്ങളുള്ള തടാകത്തിൽ നീന്തുന്നതിന്റെ കാഴ്ചയാണ്. പിന്നീട് അങ്ങോട്ട് കാഴ്ചകൾ തുടങ്ങുകയായി. ‘ബ്ലൂം’ ഏരിയ പോലെയുള്ള നിരവധി വ്യത്യസ്ത മേഖലകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂക്കളും നിറങ്ങളും വെച്ചുള്ള നിരവധ സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.