വിധി നടപ്പാക്കാന്‍ വിസമ്മതിച്ചു, കുവൈറ്റിൽ ഉദ്യോഗസ്ഥനെതിരെ നടപടി
കുവൈറ്റിൽ ജുഡീഷ്യൽ വിധി നടപ്പാക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കോടതി. ഔഖാഫ് സെക്രട്ടറി ജനറലിനെ ജോലിയില്‍നിന്ന് പിരിച്ചുവിടാനും മൂവായിരം ദീനാര്‍ പിഴ ചുമത്താനുമാണ് ഉത്തരവിട്ടത്. ജഡ്ജി അബ്ദുൽ റഹ്മാൻ അൽ ഹുറൈജി അധ്യക്ഷനായ കോടതിയുടേയാണ് വിധി. നേരത്തെ സ്വദേശി പൗരന് അനുകൂലമായി പത്ത് ലക്ഷം ദീനാര്‍ നല്കാന് കോടതി വിധിച്ചിരുന്നു. എന്നാല്‍, വിധി നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കോടതി വീണ്ടും ഇടപെട്ടത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.