ആവേശമാകാൻ മോട്ടോ ജിപി ഖത്തർ ഗ്രാൻഡ് പ്രി 17 മുതൽ
ദോഹ : മോട്ടോ ജിപി ഖത്തർ ഗ്രാൻഡ് പ്രിക്ക് ഇനി 2 നാൾ മാത്രം. 17 മുതൽ 19 വരെ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിലാണ് റേസ്. മോട്ടർ സ്‌പോർട്‌സ് പ്രേമികൾക്കായി വീണ്ടുമൊരു ആവേശ കാഴ്ചകളാണ് ലുസെയ്ൽ സർക്യൂട്ടിൽ ഒരുക്കുന്നത്. കഴിഞ്ഞ മാസം നടന്ന ഫോർമുല വൺ റേസിന് തൊട്ടുപിന്നാലെയാണ് മോട്ടോ ജിപി ഖത്തർ നടക്കുന്നത്.
പ്രധാന റേസ് ഒറ്റ ദിവസമാണെങ്കിലും പ്രാക്ടീസിങ് സെഷൻ, സ്പ്രിന്റ് എന്നിവ ഉൾപ്പെടെ 3 ദിവസമാണ് ആവേശ കാഴ്ചകൾ. ആരാധകർക്കായി വലിയ വിനോദ കാഴ്ചകളുമായി ഫാൻ സോണും സജീവമാകും. ആദ്യ ദിവസം ട്രാക്കിൽ പ്രാക്ടീസും രണ്ടാം ദിനത്തിൽ സ്പ്രിന്റ് റേസും 19ന് പ്രധാന റേസും നടക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.