രണ്ട് ആഴ്ച മുൻപ് തൊഴിൽ തേടി എത്തിയ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു
മനാമ ∙ രണ്ട് ആഴ്ച മുൻപ് ബഹ്‌റൈനിൽ തൊഴിൽ തേടി എത്തിയ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ആലപ്പുഴ അവലൂക്കുന്ന് പുന്നമട താഴ്ചയിൽ ഉദയകുമാർ (56 ) ആണ് ഇന്ന് സൽമാനിയ ആശുപത്രിയിൽ മരിച്ചത്.
ഹമദ് ടൗണിലെ താമസ സ്‌ഥലത്ത് അവശ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജിലേയ്ക്ക് മാറ്റുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ബഹ്റൈൻ പ്രവാസിയായിരുന്ന ഉദയകുമാർ കുറച്ചു കാലമായി നാട്ടിൽ തന്നെ ആയിരുന്നു. പ്രാരാബ്ധങ്ങൾ കാരണം വീണ്ടും തയ്യൽക്കാരൻ വീസയിൽ ബഹ്‌റൈനിലേ്ക്ക് തിരിച്ചെത്തുകയായിരുന്നു. കുടുബവുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം ബഹ്‌റൈനിൽ തന്നെ സംസ്കരിക്കുവാൻ തീരുമാനിച്ചതായി നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീം അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.