• Home
  • News
  • പ്രവാസികൾക്ക് കുറഞ്ഞ കാലയളവിലേക്കും വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനം

പ്രവാസികൾക്ക് കുറഞ്ഞ കാലയളവിലേക്കും വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനം

പ്രവാസികൾക്ക് കുറഞ്ഞ കാലയളവിലേക്കും വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനം. ബഹ്റൈൻ തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാനുമായ ജമീൽ ഹുമൈദാൻ പുറത്തിറക്കിയ പുതിയ ഔദ്യോഗിക ഗസറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം ആറു മാസകാലയളവിലേയ്ക്കും ഇനി പുതിയ വർക്ക് പെർമിറ്റ് ലഭിക്കും.

സാധാരണ രണ്ടു വർഷത്തേക്കുള്ള വർക്ക് പെർമിറ്റിന്റെ പകുതി നിരക്കിൽ ഇപ്പോൾ ഒരു വർഷത്തെ പെർമിറ്റ് ലഭിക്കുന്നുണ്ട്. ഇതു പോലെ തന്നെ നാലിലൊന്ന് നിരക്കിൽ ഇനി മുതൽ ആറു മാസത്തേക്കും വർക്ക് പെർമിറ്റ് ലഭിക്കും. തീരുമാനം ഉടനടി നടപ്പാക്കാൻ എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവിനോട് മന്ത്രി ആവശ്യപ്പെട്ടു.

കൂടാതെ അംഗീകൃത മാൻപവർ രജിസ്ട്രേഷൻ സെന്ററുകളുടെ അധികാരം കുറക്കാനും തീരുമാനിച്ചു.എൽ.എം.ആർ.എയുടെ അന്തിമ അനുമതിക്ക് വിധേയമായി അനുമതി നൽകുന്നതിനു പകരം മാൻപവർ രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഇപ്പോൾ പ്രാഥമിക പ്രവർത്തനാനുമതി നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All