യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് ഒരു രാവും പകലും
യാത്രക്കാരെ വലച്ച് കുവൈത്ത്-ഡല്‍ഹി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് മണിക്കൂറുകൾ. AI 902 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഒരു രാത്രിയും പകലും വൈകിയത്. ചൊവ്വാഴ്ച രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് വൈകുമെന്ന് ആദ്യം അറിയിച്ചിരുന്നു. തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി. ഉടൻ പുറപ്പെടുമെന്ന് പ്രതീക്ഷിച്ച യാത്രക്കാർക്ക് നിരാശയായിരുന്നു ഫലം. മണിക്കൂറുകൾ കടന്നുപോയിട്ടും തകരാർ പരിഹരിക്കാനായില്ല. കാത്തിരിക്കൽ നീളുമെന്നായതോടെ താമസസൗകര്യം ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഹോട്ടല്‍ സൗകര്യം നല്കി. മലയാളികള്‍ അടക്കമുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. തുടർന്ന്, 17 മണിക്കൂറിനുശേഷം ബുധനാഴ്ച ഉച്ചക്കുശേഷമാണ് വിമാനം പുറപ്പെട്ടത്. യന്ത്രത്തകരാറാണ് വിമാനം വൈകാൻ കാരണമെന്നാണ് കരുതുന്നത്. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.