ഒമാനിലെ വർക്ക്ഷോപ്പിന് തീപിടിച്ചു
മസ്കത്ത് : മസ്കത്ത് ഗവർണറേറ്റിൽ വർക്ക്ഷോപ്പിന് തീപിടിച്ചു. സീബ് വിലായത്തിലെ മൊബേല ഇൻഡസ്ട്രിയൽ ഏരിയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി വസ്തുക്കൾ കത്തിനശിച്ചു. വൻ നാശനഷ്ടം കണക്കാക്കുന്നു. തീപിടിത്ത കാരണം വ്യക്തമല്ല.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.