കുവൈറ്റ് ധനമന്ത്രാലയത്തോട് ഹാക്കര്‍ ആവശ്യപ്പെട്ടത് നാല് ലക്ഷം ഡോളര്‍; ഏഴ് ദിവസത്തെ സാവകാശവും നല്‍കി
കഴിഞ്ഞയാഴ്ചയാണ് ഹാക്കര്‍ ധനമന്ത്രാലയത്തെ ഭീഷണിപ്പെടുത്തിയത്. 400,000 ഡോളറിന് തുല്യമായ ഏകദേശം 15 ബിറ്റ്‌കോയിനുകള്‍ നല്‍കണമെന്നാണ് സൈബര്‍ ക്രിമിനല്‍ ആവശ്യപ്പെട്ടിരുന്നത്.
കുവൈറ്റ് സിറ്റി: കുവൈറ്റ് ധനമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിയമവിരുദ്ധമായി കടന്നുകയറിയ ഹാക്കര്‍ ആവശ്യപ്പെട്ടത് നാല് ലക്ഷം ഡോളര്‍. ഏഴ് ദിവസത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ ഡാറ്റ വില്‍ക്കുമെന്ന് ഹാക്കര്‍ കുവൈറ്റ് ധനകാര്യ മന്ത്രാലയത്തെ ഭീഷണിപ്പെടുത്തി.
കഴിഞ്ഞയാഴ്ചയാണ് ഹാക്കര്‍ ധനമന്ത്രാലയത്തെ ഭീഷണിപ്പെടുത്തിയത്. 400,000 ഡോളറിന് തുല്യമായ ഏകദേശം 15 ബിറ്റ്‌കോയിനുകള്‍ നല്‍കണമെന്നാണ് സൈബര്‍ ക്രിമിനല്‍ ആവശ്യപ്പെട്ടിരുന്നത്.
സെപ്തംബര്‍ 18ന് തങ്ങളുടെ ഒരു സംവിധാനത്തെ വൈറസ് ബാധിച്ചതായി കുവൈറ്റ് ധനകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. ഹാക്കിങ് ഭീഷണിയുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ സംവിധാനങ്ങളില്‍ സൂക്ഷിക്കുന്നില്ലെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.
സൈബര്‍ ആക്രമണം നടന്ന ദിവസം തന്നെ വെബ്‌സൈറ്റിനെ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള ബന്ധത്തില്‍ നിന്ന് വേര്‍പെടുത്തിയെന്ന് മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലെ (പഴയ ട്വിറ്റര്‍) അക്കൗണ്ട് വഴി പൊതുജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. ഹാക്ക് ചെയ്യപ്പെട്ടെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക സംവിധാനങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ശമ്പള വിതരണത്തെ ബാധിക്കില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.