സ്വദേശി പൗരനെ കണ്ടെത്താൻ സഹായം തേടി ആർ.ഒ.പി
മസ്കത്ത് : ദാഹിറ ഗവർണറേറ്റിൽനിന്ന് കാണാതായ സ്വദേശി പൗരനെ കണ്ടെത്താൻ സഹായം തേടി റോയൽ ഒമാൻ പൊലീസ്. യാങ്കുൾ വിലായത്തിലെ മുഹമ്മദ് അലി അൽ മൊഖ്ബാലിയെയാണ് കാണാതായിരിക്കുന്നത്.
സെപ്റ്റംബർ 21ന് വിലായത്തിലെ വസതിയിൽ നിന്ന് പോയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു. എന്തെങ്കിലും വിവരം അറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.