പ്രവാസി മലയാളി നിര്യാതനായി
ദോഹ: അർബുദബാധയെ തുടർന്ന് ഖത്തറിൽ ചികിത്സയിലായിരുന്ന കോഴിക്കോട് നാദാപുരം വിലാതപുരം സ്വദേശി അബ്ദുൽ സമദ് ചെമ്മേരി (50) ദോഹയിൽ നിര്യാതനായി. 15 വർഷത്തിലേറെയായി ഖത്തർ പ്രവാസിയായ ഇദ്ദേഹം നീതിന്യായ മന്ത്രാലയത്തിൽ (മിനിസ്ട്രി ഓഫ് ജസ്റ്റിസ്) ജീവനക്കാരനായിരുന്നു.
കെ.എം.സി.സി ഉൾപ്പെടെ സംഘടനകളിലും പൊതുപ്രവർത്തനങ്ങളിലും സജീവമായിരുന്നു. അഞ്ചു വർഷം മുമ്പ് അർബുദബാധിതനായ ഇദ്ദേഹം, ചികിത്സയിലുടെ രോഗം ഭേദമായി ജോലിയിലും പൊതുപ്രവർത്തന രംഗങ്ങളിലും സജീവമായിരുന്നു. രണ്ടു മാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ ശേഷം, രോഗം വീണ്ടുമെത്തിയതോടെ തുടർ ചികിത്സക്കായി ആഗസ്റ്റ് അവസാനത്തിലാണ് ഖത്തറിൽ തിരികെയെത്തിയത്. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് മരണം.
ഭാര്യ: സക്കീന. സഹോദരിമാർ: സുബൈദ, കമറുന്നിസ, മുബീന. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.