ഒമാനിൽ വഞ്ചനാപരമായ കുറ്റത്തിന് സ്ത്രീ അറസ്റ്റിൽ
മസ്കത്ത് : വഞ്ചനാപരമായ കുറ്റത്തിന് സ്ത്രീയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വർണക്കടയിൽനിന്ന് വ്യാജ പേമെന്റ് രസീതുകൾ ഉപയോഗിച്ച് നിരവധി ഇടപാടുകൾ നടത്തിയതിന് സ്ത്രീയെ മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്.
ഇവരുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണവും പൊലീസ് പിടിച്ചെടുത്തു. നിയമ നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.