ഉച്ചവിശ്രമ നിയമം പിൻവലിക്കുന്നു
റിയാദ്: സൗദി അറേബ്യയിൽ ശക്തമായ ചൂടിനെ തുടർന്ന് ഉച്ചസമയത്ത് പുറംജോലികളിൽനിന്ന് തൊഴിലാളികളെ വിലക്കിയ നിയമം പിൻവലിക്കുന്നതായി മാനവശേഷി മന്ത്രാലയം അറിയിച്ചു. ചൂട് കുറഞ്ഞുതുടങ്ങിയ സാഹചര്യത്തിലാണ് നിയമം പിൻവലിക്കാൻ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ മാസം 20 മുതൽ ഈ നിയമം ബാധകമാകില്ല. ശക്തമായ ചൂടിനെ തുടർന്ന് മൂന്നു മാസമായി രാജ്യത്ത് ഉച്ചസമയത്ത് തൊഴിലാളികളെ പുറംജോലിയിൽനിന്ന് വിലക്കിയിരുന്നു. ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നു വരെ ഏർപ്പെടുത്തിയിരുന്ന ഇളവാണ് ഇതോടെ അവസാനിപ്പിക്കുന്നത്. ചൂടിന് ശമനം കണ്ടുതുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉച്ചവിശ്രമം അനുവദിക്കുന്നതിന് പകരമായി രാത്രിയിലാണ് കമ്പനികൾ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിരുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.