അടിപിടി; നിയമം ലംഘിച്ചവരെ കസ്റ്റഡിയിലെടുത്തു
മനാമ: ലോസി പ്രദേശത്ത് അടിപിടി കൂടിയ സംഘത്തെ കസ്റ്റഡിയിലെടുത്തതായി ഉത്തര മേഖല പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. ഇത് സംബന്ധിച്ച് പ്രചരിച്ച വിഡിയോ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് സംഘം പിടിയിലായത്. വ്യക്തിപരമായ തർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ നിയമലംഘനത്തിന് കേസെടുത്ത് നടപടികളുമായി മുന്നോട്ടുപോവുമെന്ന് അധികൃതർ അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.